ബംഗാളിലെ ബിർഭും കൂട്ടക്കൊല കേസിൽ ഇരയായ മറ്റൊരു പെൺകുട്ടിയും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അത്ഹാര ബീബിയാണ് മരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി.
കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്ന് അത്ഹാരയെ ഡിസ്ചാർജ് ചെയ്തെങ്കിലും ഇന്നലെ രാത്രി ആരോഗ്യനില വഷളായതിനെത്തുടർന്ന് വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു.
മാർച്ച് 21 ന് ബിർഭൂമിലെ ബോഗ്തുയി ഗ്രാമത്തില്‍ ആളുകളെ വീടിനുഴള്ളില്‍ പൂട്ടിയിട്ട് തീവെയ്ക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രാദേശിക ടിഎംസി നേതാവ് ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് സംഭവത്തെ പൊലീസ് വിലയിരുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കോടതി കൈമാറിയിരുന്നു. കേസിൽ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
English summary;Birbhum arson case: Another victim succumbs to injuries
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.