ജാമ്യത്തിലിറങ്ങിയ ശേഷം ഇനിയും കൊലപാതകങ്ങൾ നടത്തുമെന്ന് ബിർഭൂം കൂട്ടക്കൊലക്കേസിലെ പ്രതികൾ. മരിച്ചവരുടെ ബന്ധുക്കളാണ് പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി അറിയിച്ചത്. കേസ് സി ബി ഐ അന്വേഷണത്തിന് വിട്ട ശേഷവും ആശങ്ക ഒഴിയാത്ത സാഹചര്യമാണുള്ളത്. കൂട്ടക്കൊലയിൽ മരിച്ച സ്ത്രീയുടെ മകളാണ് പ്രതികളുടെ ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തിയത്.
ബിർഭൂമിലെ ബർഷാൽ ഗ്രാമത്തിലെ തൃണമൂൽ നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാദു ഷെയ്ഖിനെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയതിനെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയും വീടുകൾക്ക് തീയിട്ട് എട്ടുപേരെ ജീവനോടെ ചുട്ടുകൊന്നതും. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് രാംപുർഹത് ബ്ലോക്ക് പ്രസിഡന്റ് അനാറുൽ ശൈഖ് ഉൾപ്പെടെ 23 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ പൂട്ടിയിട്ട് ബോംബ് എറിഞ്ഞശേഷം തീയിടുകയായിരുന്നു. ഒരു വീട്ടിൽ മാത്രം ഏഴു പേർ ഉൾപ്പെടെ എട്ടു പേരാണ് വെന്തുമരിച്ചത്. ബാദു ഷെയ്ഖിന്റെ അനുയായികൾ വീണ്ടും ഭീഷണിപ്പെടുത്തുന്നതായാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. ജാമ്യത്തിലിറങ്ങിയാൽ കൊല്ലുമെന്നു പരസ്യമായാണ് ഭീഷണിപ്പെടുത്തിയതെന്ന് അവർ പറയുന്നു. പൊലീസിൽ പരാതി നൽകിയപ്പോൾ അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.
സ്ഥലത്ത് സ്ത്രീകൾക്ക് പൊലീസ് പ്രത്യേത സുരക്ഷ ഒരുക്കുമെന്നാണ് സൂചന. ഡിഐജി അഖിലേഷ് സിങ് നേതൃത്വം നൽകുന്ന 30 പേരുടെ സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക അന്വേഷണം സംഘത്തിൽനിന്ന് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തു. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. എട്ടുപേരെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടെയുള്ളവർ മരണത്തിന് മുമ്പ് മൂർച്ചയേറിയ ആയുധം കൊണ്ട് അതിക്രൂര മർദ്ദനത്തിനും ഇരയായിരുന്നു.
സംഭവത്തിൽ ഒരു തൃണമൂൽ കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം നടന്ന സ്ഥലം ബംഗാള്‍ മുഖ്യമന്ത്രിയും തൃണൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി സന്ദർശിച്ചു. ചൊവാഴ്ചയാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക തൃണമൂൽ നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള അക്രമങ്ങളുടെ ഭാഗമായാണ് ചൊവ്വാഴ്ച എട്ടു പേരെ ചുട്ടുകൊന്നത്. തൃണമൂലിലെ ചേരിപ്പോരാണ് അക്രമത്തിനു കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുപതു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. അക്രമികൾ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം പന്ത്രണ്ട് വീടുകൾക്ക് തീയിടുകയായിരുന്നു. വീട്ടിനുള്ളിൽ കുടുങ്ങിയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
English Summary:Birbhum massacre; Relatives of the deceased without concern
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.