കോഴിക്കോട് ബ്യൂറോ

രാമനാട്ടുകര:

November 17, 2021, 4:17 pm

തട്ടുകടയിൽ തർക്കം: ബിരിയാണിച്ചെമ്പ് റോഡിലേക്കു വലിച്ചെറിഞ്ഞു

Janayugom Online

 

തട്ടുകടയിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്നു പറഞ്ഞു പ്രതിഷേധം. ബിരിയാണിയുടെ ചെമ്പ് റോഡിലേക്കു വലിച്ചെറിഞ്ഞു. രാമനാട്ടുകര എയർപോർട്ട് റോഡിൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം. ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്നു പറഞ്ഞു ബിരിയാണിയടക്കം ഉള്ള ചെമ്പാണ് വാഴയൂർ സ്വദേശിയായ ആൾ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി രണ്ടു വിഭാഗമായി വാക്കേറ്റം നടത്തി. ഇതു മൂലം എയർപോർട്ട് റോഡിൽ കുറച്ചു. നേരം വാഹന ഗതാഗതവും തടസ്സപ്പെട്ടു.രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് ഫറോക്ക് പൊലീസും ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.