11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 9, 2024
September 9, 2024
September 9, 2024
September 8, 2024
September 7, 2024
September 7, 2024

ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താനായി വീണ്ടും ഹിന്ദുത്വ വര്‍ഗ്ഗീയ കാര്‍ഡിറക്കി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2022 1:01 pm

ഗുജറാത്തില്‍ വീണ്ടും അധികാരത്തില്‍ എത്തുന്നതിനായി ബിജെപി ഹിന്ദുത്വ കാര്‍ഡ് ഇറക്കിയിരിക്കുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച,ജനവിരുദ്ധ നയങ്ങളുമായിമുന്നോട്ട് പോകുന്ന ബിജെപിക്കതിരേ ജനവികാരം ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനവും,അദ്ദേഹം മുഖ്യമന്ത്രിയുമായ ഗുജറാത്ത് നഷ്ടമാകുന്നത് ബിജെപിക്ക് അചിന്തനീയമാണ്. അതിനാല്‍ത്തന്നെ ആം ആദ്മി സര്‍ക്കാരിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം പങ്കെടുത്ത വിവാദ ചടങ്ങാണ് പ്രതിരോധത്തിനുള്ള തുറുപ്പുചീട്ടായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. പരിവർത്തന ചടങ്ങ് ഹിന്ദുവിരുദ്ധമായാണ് നടന്നതെന്ന് ബിജെപി പറയുന്നു.

അധികാരത്തില്‍ കടിച്ചുതൂങ്ങുവാനുള്ള തത്രപ്പാടിലാണ് ബിജെപി. ഒക്ടോബര്‍ അഞ്ചിന് ഡല്‍ഹിയില്‍ പതിനായിരത്തോളം ആളുകള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ചടങ്ങില്‍ ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം പങ്കെടുത്തത് വിവാദമാക്കുന്നത് ബിജെപിയുടെ മറ്റൊരു അജണ്ടയാണ്. വിവാദ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതോടെ കടുത്ത വിമര്‍ശവുമായി ആംആദ്മിയും രംഗത്ത് എത്തി. ഡൽഹി ജണ്ഡേവാലയിലുള്ള അംബേദ്കർ ഭവനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. അതേസമയം പ്രതിഷേധം കനത്തതോടെ രാജേന്ദ്ര പാല്‍ ഗൗതം രാജിവയ്ക്കുകയും ചെയ്തു. 

‘ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരനിലും വിശ്വാസമില്ലെന്നും അവരെ ആരാധിക്കുകയില്ല’ എന്നും ആളുകൾ പ്രതിജ്ഞയെടുത്തത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്നത്. ഡൽഹിയിലെ രണ്ടാം എഎപി മന്ത്രിസഭയിലെ ഒരംഗം വിവാദത്തിൽപ്പെട്ടു രാജിവയ്‌ക്കേണ്ടി വരുന്നത് ആദ്യമാണ്, ബിജെപിയുടെ ഹിന്ദുത്വ അജണ്ടയിലെ പുതിയ തന്ത്രങ്ങള്‍ വ്യക്തമാക്കുന്നു. 

‘ഞാൻ കാരണം എന്റെ ലീഡർ അരവിന്ദ് കെജ്‌രിവാളോ പാർട്ടിയോ പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പാർട്ടിയുടെ യഥാർഥ അനുയായിയാണ്. ബാബാ സാഹിബ് അംബേദ്കറും ബുദ്ധനും കാട്ടിയ വഴിയിലൂടെ ജീവിതം മുഴുവൻ സഞ്ചരിക്കും’ സാമൂഹിക ക്ഷേമം, എസ്‌സിഎസ്ടി ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഗൗതം പാല്‍ വിശദീകരിച്ചു. ഇതോടെ വിവാദത്തിൽ പങ്കില്ലെന്ന് ആംആദ്മിയും വ്യക്തമാക്കി. 

ബിജെപിയുടെ തീവ്ര ഹിന്ദുത്വ പ്രചരണം ഇതോടെ വെള്ളത്തില്‍ വരച്ച വരപോലെയാകും. ഹിന്ദുവിരുദ്ധമായ പ്രതിജ്ഞ ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി ഡൽഹി ഘടകം വലിയ തരത്തിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയകളിലടക്കം നടത്തിയത്. എഎപി മന്ത്രി ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുകയാണെന്ന് പരിപാടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഡൽഹി ബിജെിപി ഘടകം ട്വിറ്ററിൽ കുറിച്ചിരുന്നു.കെജ്രിവാളിന്റെ മന്ത്രി എങ്ങനെയാണ് ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുന്നത് എന്ന് നോക്കൂ. കെജ്രിവാളിന്റെയും എഎപിയുടെയും ഹിന്ദു വിരുദ്ധ മുഖം എല്ലാവരുടെയും മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഹിന്ദു വിരുദ്ധരായ എഎപിക്ക് പൊതുജനങ്ങൾ ഉടൻ തന്നെ തക്ക മറുപടി നൽകുമെന്നും ട്വീറ്റിലൂടെ ബിജെപി പറഞ്ഞു.

ഇതിനെല്ലാം പിന്നിൽ തീവ്രഹിന്ദുത്വം ചർച്ചയാക്കി ഗുജറാത്തിൽ ആംആദ്മിയെ തടയാനുള്ളനീക്കമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയടക്കം ഹൈന്ദവ വിരുദ്ധ പരാമർശമെന്ന പേരിൽ പ്രതിജ്ഞയുടെ വീഡിയോയടക്കം പ്രചരപ്പിച്ചുകൊണ്ട് വീണ്ടും ഹിന്ദുത്വ ചർച്ച സജീവമാക്കിയ ബിജെപിക്ക് ഇത് തിരിച്ചടിയായി. ഗുജറാത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി നിർണ്ണായക മത്സരം കാഴ്‌ച്ചവെക്കാനുള്ള സാധ്യത ബിജെപിയും തള്ളിക്കളയുന്നില്ല. ഈ അവസരത്തിലാണ് ആം ആദ്മി പാർട്ടിക്കെതിരെ വീണു കിട്ടിയ വടി‘പോലെ ഹിന്ദുത്വ വിരുദ്ധ പരാമർശം ബിജെപി പ്രചാരണ ആയുധമാക്കിയത്. ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും പേര് പറഞ്ഞ് തള്ളി പറഞ്ഞ് പ്രതിജ്ഞ ചൊല്ലിയതടക്കം വലിയ രീതിയിലേക്കുള്ള വിവാദങ്ങളിലേക്ക് മത പരിവർത്തനം എത്തിക്കാനായിരുന്നു ആലോചന.

രാജ്യത്തിന്റെ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം 1956 ഒക്ടോബറിൽ ബുദ്ധമതത്തിലേക്ക് പരിവർത്തനം നടത്തിയത് അടയാളപ്പെടുത്തുന്ന വാർഷിക പരിപാടിയായ ‘ധമ്മ ചക്ര പ്രവർത്തനൻ ദിന’ത്തോട് അനുബന്ധിച് ഒക്ടോബർ അഞ്ചിന് നടന്ന പരിപാടിയിലാണ് ഡൽഹിയിൽ കൂട്ട മതപരിവർത്തം നടന്നത്. ബുധനാഴ്ച ഝണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ നടന്ന അശോക് വിജയദശമി ആഘോഷത്തിലാണു പതിനായിരത്തോളം പേർ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേർന്നത്. ജാതി വ്യവസ്ഥയിൽ നിന്നു മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ചടങ്ങ് നടത്തിയതെന്നായിരുന്നു പ്രഖ്യാപനം.

സീമാപുരിയിൽ നിന്നു നിയമസഭയിലെത്തിയ രാജേന്ദ്ര പാൽ ഒന്നാം എഎപി നിയമസഭയിൽ 2017ലാണു മന്ത്രിയായത്. 2020ൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയപ്പോൾ പദവിയിൽ തുടർന്നു. രാജ്യത്തെ കോടിക്കണക്കിനാളുകളെടുത്ത പ്രതിജ്ഞയിലെ വാചകങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.ബിജെപിയാണ് ഇതു വലിയ വിവാദമാക്കിയത്. അവർ എന്നെയും പാർട്ടിയെയും അവഹേളിക്കാൻ ശ്രമിക്കുകയാണ്’ രാജിക്കു ശേഷം മന്ത്രി പറഞ്ഞു.ഡല്‍ഹിയിലെ ഒരു സംഘം ബിജെപി നേതാക്കള്‍ അവിടുത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെ കാണുകയും ഗൗതമിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.നേരത്തെ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹിന്ദു വിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ നഗരങ്ങളിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കെജ്‌രിവാള്‍ പങ്കെടുത്ത പരിപാടിക്ക് മുന്നോടിയായി എഎപി പ്രവര്‍ത്തകര്‍ ഈ ബാനറുകള്‍ നീക്കം ചെയ്തിരുന്നു.ബിജെപി എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നു. അവര്‍ എന്നെ വെറുക്കുന്നു. അതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ല’ എന്നാണ് കെജ്‌രിവാള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തമായിരിക്കെ തനിക്ക് ബിജെപിയുടെയും പിന്തുണയുണ്ടെന്ന പരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായഅരവിന്ദ് കെജ്‌രിവാള്‍.

ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയെ രഹസ്യമായി പിന്തുണക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ പരാജയം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ബിജെപിയിലെ മിക്കവരും. തന്നെ ഹിന്ദുവിരുദ്ധനായി വിശേഷിപ്പിച്ച് ഗുജറാത്തിലെ നഗരങ്ങളില്‍ പോസ്റ്ററുകള്‍ നിരത്തിയവര്‍ ചെകുത്താന്റെ സന്തതികളാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.പല ബിജെപി നേതാക്കളും പ്രവര്‍ത്തകരും എന്നെ കാണുകയും ഭരണകക്ഷിയെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് രഹസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തങ്ങളുടെ പാര്‍ട്ടി പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. മിക്കവാറും ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആം ആദ്മിക്ക് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്,’ കെജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ വത്‌സാദ് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.27 വര്‍ഷമായി ബി.ജെ.പി തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇനിയും സംസ്ഥാനത്ത് വിജയിക്കുമെന്ന ബിജെപിയുടെ അഹങ്കാരമാണ് ഇല്ലാതാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാക്ഷസരെ തുടച്ചുനീക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരൂ എന്നായിരുന്നു കെജ്‌രിവാള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ ആഹ്വാനം.182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെയാണ് നടക്കുന്നത്. പല സീറ്റുകളിലും ബിജെപിയും കോൺഗ്രസും എഎപിയും തമ്മിലുള്ള ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ബിജെപിയും, കോണ്‍ഗ്രസും പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. എന്നാല്‍ ബിജെപിക്ക് ബദലായി ഇവിടുത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രിസനെ കാണുന്നില്ല. കോണ്‍ഗ്രസ് ജനപ്രതിനിധികളാകുുന്നവര്‍ ബിജെപിയില്‍ ചേരുന്ന സ്ഥതിവിശേഷമുള്ളതിനാലാണ് കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെ പോകുന്നത്. 

Eng­lish Sum­ma­ry: BJP again launched Hin­dut­va com­mu­nal card to retain pow­er in Gujarat

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.