18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 18, 2025
June 17, 2025
June 14, 2025
June 12, 2025
June 11, 2025
June 9, 2025
June 9, 2025
June 7, 2025
June 7, 2025
June 7, 2025

ബിജെപിയും കോൺഗ്രസും അരിവിതരണത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നു: കെ പി രാജേന്ദ്രൻ

ആർ സുഗതനെ അനുസ്മരിച്ചു
Janayugom Webdesk
ആലപ്പുഴ
February 15, 2024 12:15 pm

അരി വിതരണത്തിന്റെ പേരിൽ ബിജെപിയും കോൺഗ്രസും പുകമറ സൃഷ്ടിക്കുകയാണെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. തൊഴിലാളി നേതാവ് ആർ സുഗതൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് അർഹതപ്പെട്ടത് തടയുന്ന കേന്ദ്രം സ്വീകരിക്കുന്നത് ഭരണഘടന വിരുദ്ധ നിലപാടാണ്. തൊഴിലാളികളെ അടിമകളായി കാണുന്ന കേന്ദ്രസർക്കാർ അവരുടെ അവകാശങ്ങൾ കവരുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ട്രേഡ് യൂണിയനുകൾ ശക്തിപ്പെടണം. കരാർ പോലുള്ള സമ്പ്രദായത്തിൽ പണിയെടുക്കാൻ തൊഴിലാളികൾ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി വ്യവസ്ഥയ്ക്കും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയും ശക്തമായി പൊരുതിയ നേതാവായിരുന്നു ആർ സുഗതനെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് പറഞ്ഞു.

ആർ സുഗതനെ പോലുള്ളവർ നാടിന് ചെയ്ത ത്യാഗം പുതുതലമുറയ്ക്ക് അറിയില്ല. പൊതുപ്രവർത്തനം നടത്തിയ നാളുകളിൽ 18 വർഷത്തോളം അദ്ദേഹം ജയിൽവാസം അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാർ കേരളം ഭരിച്ചപ്പോഴും തൊഴിലാളികൾക്ക് വേണ്ടി ശബ്ദിച്ച എംഎൽഎ ആയിരുന്നു അദ്ദേഹമെന്നും ആ‍ഞ്ചലോസ് കൂട്ടിച്ചേർത്തു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ സദാശിവൻപിള്ള സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ പ്രസാദ്, ദേശീയ സമിതി അംഗം വി മോഹൻദാസ്, തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജനറൽ സെക്രട്ടറി പി വി സത്യനേശൻ, സിപിഐ നേതാക്കളായ പി ജ്യോതിസ്, ആർ സുരേഷ്, ആർ ജയസിംഹൻ, എഐടിയുസി ജില്ലാ സെക്രട്ടറി ഡി പി മധു, ബികെഎംയു സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ, പി കെ ബൈജു, കെ എൽ ബെന്നി തുടങ്ങിയവർ സംസാരിച്ചു. സിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിയും തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ (എഐടിയുസി)യും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്. 

Eng­lish Sum­ma­ry: BJP and Con­gress cre­at­ing smoke­screen over rice dis­tri­b­u­tion: KP Rajendran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.