ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

Web Desk
Posted on March 21, 2019, 11:34 am

കാച്ചര്‍: അസമില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സുകേന്ദു ദാസാണ് കൊല്ലപ്പെട്ടത്. പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെ അജ്ഞാതന്റെ വെടിയേല്‍ക്കുകയായിരുന്നു.
ബോര്‍ക്കോല ഹറ്റിച്ചോര ബിജെപി പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റായിരുന്നു സുകേന്ദു. ചൊവ്വാഴ്ച രാത്രിയാണ് സുകേന്ദുവിന് നേരെ ആക്രമണം നടന്നത്. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.