12 May 2024, Sunday

Related news

May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 9, 2024

ബിജെപി എംപി പ്രഗ്യാ സിങ്ങിന്റെ കലാപ ആഹ്വാനം

പ്രത്യേക ലേഖകന്‍
ശിവമോഗ:
December 26, 2022 11:05 pm

ഹിന്ദു സമുദായത്തിൽപ്പെട്ടവർ വീടുകളിൽ ആയുധങ്ങൾ മൂർച്ച കൂട്ടിവയ്ക്കണമെന്ന വിദ്വേഷാഹ്വാനവുമായി ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് ഠാക്കൂർ. ഹിന്ദുക്കൾക്ക് തങ്ങളുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അവകാശമുണ്ട്. ലൗജിഹാദിനെതിരെ പ്രതിരോധിക്കാൻ പച്ചക്കറി മുറിക്കുന്ന കത്തിയെങ്കിലും മൂർച്ചകൂട്ടി വയ്ക്കണമെന്ന് അവർ പറഞ്ഞു. ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണ മേഖല കൺവെൻഷനിൽ സംസാരിക്കവെയാണ് പ്രഗ്യയുടെ വിവാദ പരാമർശങ്ങളുണ്ടായത്. ‘അവർക്ക് (മുസ്‌ലിം) ജിഹാദ് എന്നൊരു സമ്പ്രദായമുണ്ട്. ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ, അവർ ലൗ ജിഹാദിൽ ഏർപ്പെടും. പ്രണയിക്കുമ്പോൾ അവർ അതിൽ ജിഹാദിനെയാണ് കാണുക. ഹിന്ദുക്കൾ ദൈവത്തെയാണ് ഇഷ്ടപ്പെടുന്നത്.

ദൈവം സൃഷ്ടിച്ച ഈ ലോകത്ത് നിന്ന് എല്ലാ ചൂഷകരെയും ഇല്ലാതാക്കാനാണ് സന്യാസിവര്യന്മാർ പറയുന്നത്. തെറ്റു ചെയ്യുന്നവരെയും പാപികളെയും മറ്റ് ദുഷ്ടശക്തികളെയും അതുപോലെ ഇല്ലാതാക്കണമെന്നും പറഞ്ഞിരുന്നു. അതല്ലെങ്കിൽ സ്നേഹത്തിന്റെ യഥാർത്ഥ വ്യാഖ്യാനം ഇവിടെ നിലനിൽക്കില്ല. അതുകൊണ്ട് ലൗ ജിഹാദിൽ ഏർപ്പെടുന്നവർക്ക് അതേ രീതിയിൽ മറുപടി നൽകണമെന്നും പ്രഗ്യാ സിങ് പറഞ്ഞു.

നിങ്ങളുടെ പെൺകുട്ടികളെ ശരിയായ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ട്. ആദ്യം ശ്രദ്ധിക്കേണ്ടത്, മിഷനറിമാരുടെ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാതിരിക്കുകയാണ്. സ്വയം സംരക്ഷണം എല്ലാവർക്കും അവകാശമുള്ള കാര്യമാണ്. നമ്മുടെ വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയാൽ പച്ചക്കറി അരിയുന്നത് പോലെ അവരെയും അരിയണം- മധ്യപ്രദേശ് എംപി പറഞ്ഞു. വീട്ടിൽ പൂജകൾ നടത്തണമെന്നും ധർമ്മത്തെയും ശാസ്ത്രത്തെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കുക എന്നും അവർ കൂട്ടിച്ചേർത്തു.

മലേഗാവ് സ്ഫോടനക്കേസ് പ്രതി

മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ൽ ഏഴ് പേർ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടന കേസിലെ പ്രതിയാണ് പ്രഗ്യാസിങ് ഠാക്കൂര്‍. സ്ഫോടനത്തിൽ ഉപയോഗിച്ച മോട്ടോർ സൈക്കിൾ സാധ്വി പ്രഗ്യയുടെ പേരിലായിരുന്നു.
2008 ഒക്ടോബർ 24ന് പ്രഗ്യാ സിങ് അറസ്റ്റ് ചെയ്യപ്പെട്ടു. മുസ്ലിങ്ങളെ ലക്ഷ്യംവച്ച് 2006 മുതൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തകരുടെ യോഗങ്ങളിൽ സജീവ പങ്കാളിയായിരുന്നു പ്രഗ്യാ സിങ്ങ് എന്നായിരുന്നു കുറ്റപത്രം.

Eng­lish Summary:BJP MP Pragya Singh’s riot call
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.