27 April 2024, Saturday

Related news

March 4, 2024
December 7, 2023
November 28, 2023
September 5, 2023
August 26, 2023
August 13, 2023
August 13, 2023
August 9, 2023
June 16, 2023
June 16, 2023

അശ്ലീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി എംപി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2024 6:56 pm

അശ്ലീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി എംപി ഉപേന്ദ്ര സിങ് റാവത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ഉപേന്ദ്ര സിങ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ബിജെപി പ്രഖ്യാപിച്ച ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉപേന്ദ്ര സിങ്ങും ഉള്‍പ്പെട്ടിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉപേന്ദ്രസിങ്ങും ഒരു സ്ത്രീയും ഉള്‍പ്പെട്ട വീഡിയോ പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്ന് എംപി പ്രതികരിച്ചു. ഉപേന്ദ്രസിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

ഡീപ്‌ഫേക്ക് ടെക്നോളജി ഉപയോഗിച്ചുള്ള ഒരു വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഉപേന്ദ്രസിങ് ട്വിറ്ററില്‍ കുറിച്ചു. ഈ മാസം രണ്ടിനാണ് ബിജെപി ലോക്സഭയിലേക്ക് മത്സരിക്കുന്ന 195 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ഇതില്‍ 34 പേര്‍‍ നിലവില്‍ മന്ത്രിമാരാണ്. 

Eng­lish Sum­ma­ry: BJP MP with­draws can­di­da­ture after obscene video comes out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.