19 May 2024, Sunday

Related news

May 19, 2024
May 18, 2024
May 17, 2024
May 17, 2024
May 16, 2024
May 16, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024

തെരഞ്ഞെടുപ്പ് ചൂടിലേക്ക്: വാഗ്ദാനപെരുമഴയുമായി കോണ്‍ഗ്രസ്; ഉദ്ഘാടന മാമാങ്കവുമായി ബിജെപി

Janayugom Webdesk
ലഖ്നൗ
October 25, 2021 10:15 pm

തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാന പെരുമഴ. അതേസമയം ബിജെപിയുടെ ഉദ്ഘാടന മാമാങ്കത്തിനും തുടക്കമായിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും, ഇ‑സ്‌കൂട്ടറുകളും, വൈദ്യുതി നിരക്കുകള്‍ വെട്ടി കുറയ്ക്കും, പത്ത് ലക്ഷം വരെയുള്ള ചികിത്സകള്‍ പൂര്‍ണമായി സൗജന്യമായിരിക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, ക്വിന്റലിന് 2500 രൂപ നല്‍കി ഗോതമ്പും, 400 രൂപ നിരക്കില്‍ കരിമ്പും സംഭരിക്കും, എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. 403 അംഗ യുപി നിയമസഭയിലേക്ക് അടുത്ത വര്‍ഷം ആദ്യമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ല്‍ 105 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഏഴിടത്ത് മാത്രമായിരുന്നു ജയിക്കാനായത്. വിഭാഗീയതയും വിദ്വേഷവും ആയുധമാക്കിയ ബിജെപി 312 സീറ്റ് നേടിയായിരുന്നു അധികാരം പിടിച്ചത്. ബിഎസ്‌പിക്ക് 61 സീറ്റും സമാജ് വാദി പാര്‍ട്ടിക്ക് 19 സീറ്റുമാണ് ലഭിച്ചിരുന്നത്.

ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും ബിജെപിയുടെ ഒരുക്കങ്ങള്‍. യുവാക്കള്‍ക്ക് സൗജന്യ ടാബ്‍ലറ്റുകളും, സ്മാര്‍ട്ട്‌ഫോണുകളും ആദിത്യനാഥ് സര്‍ക്കാരും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കോവിഡ് കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ പിഴവുകള്‍ ആദിത്യനാഥിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വര്‍ഷം മാര്‍ച്ച്‌ വരെ ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള പുതിയ പ്രഖ്യാപനങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ഒമ്പത് മെഡിക്കല്‍ കോളജുകള്‍ സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥനഗര്‍, ഇറ്റാ, ഹര്‍ദോയ്, പ്രതാപ്ഗഡ്, ഫത്തേപൂര്‍, ഡിയോറിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജൗന്‍പൂര്‍ എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍. പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനും പ്രധാനമന്ത്രി ഇന്നലെ വാരാണസിയില്‍ തുടക്കം കുറിച്ചു. വാരാണസിക്കായി ഏകദേശം 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും മോഡി ഉദ്ഘാടനം ചെയ്തു.

 

Eng­lish Sum­ma­ry: Elec­tion; BJP with fake promis­es, Con­gress rush to inaugurations

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.