10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 9, 2025
July 9, 2025
July 8, 2025
July 5, 2025
July 4, 2025
July 4, 2025
July 2, 2025
July 2, 2025
July 2, 2025

ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി ; നേതാക്കളുള്‍പ്പെടെ പാര്‍ട്ടി വിടുന്നു

Janayugom Webdesk
തിരുവനന്തപുരം
January 27, 2023 11:48 am

ഹരിയാനയില്‍ഭരണസഖ്യമായ ബിജെപി — ജെജെപി പാർട്ടികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി നേതാക്കളുടെ കൂട്ട കൂറുമാറ്റം. മുൻ നിയമസഭാംഗങ്ങൾ ഉൾപ്പെടുന്ന ബിജെപി-ജെ ജെ പിയുടെ അരഡസൻ നേതാക്കൾ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെയും എച്ച് പി സി സി അധ്യക്ഷന്‍ ചൗധരി ഉദയ്ഭാന്റെയും സാന്നിധ്യത്തിൽ കോണ്‍ഗ്രസില്‍ ചേർന്നത്.

നൂറുകണക്കിന് അനുയായികളും ഇവർക്കൊപ്പം ബിജെപി, ജെജെപി പാർട്ടികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസിലെത്തി. ഭിവാനിയിലെ മുൻ എം എൽ എയും ജെ ജെ പി സ്ഥാനാർഥിയുമായ ശിവശങ്കര് ഭരദ്വാജ്, മുൻ മന്ത്രി മംഗേറാം ഗുപ്തയുടെ മകനും ജെജെപി നേതാവുമായ മഹാവീർ ഗുപ്ത, ബിജെപി കിസാൻ സെല്ലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് റാണ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേർന്നവരില്‍ പ്രമുഖർ.

Eng­lish Summary:
BJP’s set­back in Haryana; Leav­ing the par­ty includ­ing the leaders

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.