13 February 2025, Thursday
KSFE Galaxy Chits Banner 2

വണ്ടറടിപ്പിച്ച് ബ്ലാസ്റ്റേഴ്സ്

Janayugom Webdesk
പനാജി
March 2, 2022 9:38 pm

ഐഎസ്എല്ലിലെ ആ­വേശപ്പോരില്‍ സെമി സാധ്യത നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇരട്ടഗോള്‍ നേടിയ അല്‍വാരോ വാസ്‌ക്വസും സഹല്‍ സമദുമാണ് സ്കോറര്‍മാര്‍. കളിയുടെ ആദ്യ അഞ്ച് മിനിറ്റില്‍ മുംബൈയായിരുന്നു ആക്രമിച്ചു കളിച്ചത്. രണ്ട് മൂന്ന് തവണ മുംബൈ അപായ ഭീഷണിയുമായി ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തെത്തി. നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ കോര്‍ണര്‍ വഴങ്ങി. 12-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം ലഭിച്ചത്. 

എ­ന്നാല്‍ ആ അവസരം മുതലാക്കാനാകാത്ത ബ്ലാസ്റ്റേഴ്സിനായി 19-ാം മിനിറ്റില്‍ സഹ­ല്‍ ഗോള്‍ സമ്മാനിച്ചു. ലീഡെടുത്തതോടെ തുടരെ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് മുംബൈയെ പ്രതിരോധത്തിലാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ല­ഭിച്ച പെനാല്‍റ്റി വാസ്‌ക്വസ് ഗോളാക്കി ബ്ലാസ്റ്റേഴ്സിന് ആധിപത്യം ഉറപ്പിച്ചു. 

രണ്ടാം പകുതിയില്‍ 60-ാം മി­നിറ്റില്‍ ലഭിച്ച അവസരം മു­തലാക്കി വാസ്‌ക്വസ് ബ്ലാ­സ്റ്റേ­ഴ്സിന് മൂന്നാം ഗോളും സ­മ്മാ­നിച്ചു. ഡീഗോ മൗറീ­ഷ്യോയാണ് മും­ബൈ­­യുടെ ആശ്വാ­സ ഗോള്‍ നേടിയത്. 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാ­ലാം സ്ഥാനം നിലനിര്‍ത്തി. 31 പോയിന്റുമായി അഞ്ചാം സ്ഥാ­ന­ത്താണ് മുംബൈ. ഞായറാഴ്ച ഗോ­വയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അ­വസാന മത്സരം. 

Eng­lish Summary:blasters in semi finals
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.