25 December 2024, Wednesday
KSFE Galaxy Chits Banner 2

കാമ്പിശ്ശേരി കരുണാകരൻ സ്മാര പ്രഭാഷണവും പുസ്തക പ്രകാശനവും

Janayugom Webdesk
കൊല്ലം
November 6, 2022 1:46 pm

കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള സ്മാരക പ്രഭാഷണവും പുസ്തക പ്രകാശനവും നവംബർ എട്ടിന്ന് നടക്കും. എഴുത്ത് പ്രതിരോധം എന്ന വിഷയത്തിൽ പ്രഭാഷണവും മാധ്യമ പ്രവർത്തകൻ ജയൻ മഠത്തിൽ രചിച്ച ‘ഓർമ്മ കലാപം എഴുത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ നിർവഹിക്കും. പരിസ്ഥിതി വകുപ്പ് ഗവ. അഡീഷണൽ സെക്രട്ടറി ഷർമിള സി. നായർ പുസ്തകം ഏറ്റുവാങ്ങും. സംഘാടക സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിക്കും. പി.എസ്. സുരേഷ് സ്വാഗതം പറയും.
കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, അഡ്വ.എ. രാജീവ്, എ. ബിജു, ആശ്രാമം സന്തോഷ്, കെ.ജി. അജിത് കുമാർ എന്നിവർ പങ്കെടുക്കും. ജയൻ മഠത്തിൽ നന്ദി പറയും. 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.