
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജയൻ മഠത്തിലിന്റെ ‘പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ’ എന്ന പുസ്തകവും സംസ്ഥാന അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസറും എഴുത്തുകാരിയുമായ ഷർമിള സി നായരുടെ ‘പാട്ട് പ്രണയം ജീവിതം’ എന്ന പുസ്തകവും പ്രകാശനം ചെയ്‌തു. വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എഴുത്തുകാരായ കെ വി മോഹൻകുമാറും ജി ആർ ഇന്ദുഗോപനും ചേർന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു.
കേന്ദ്രസാഹിത്യ മലയാളം ഉപദേശക സമിതി അംഗം ഡോ. സാബു കോട്ടുക്കൽ അധ്യക്ഷത വഹിച്ചു. അജിത്ത് എസ് ആർ ആമുഖം അവതരിപ്പിച്ചു. കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി പ്രസിഡന്റ് സി ആർ ജോസ് പ്രകാശ്, കബനി സി, സംഗീത ജെസ്റ്റിൻ എന്നിവർ സംസാരിച്ചു. ഷർമിള സി നായർ മറുമൊഴി പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായിക പ്രമീള ഏകോപനം നിർവഹിച്ചു. കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി സെക്രട്ടറി പി എസ് സുരേഷ് സ്വാഗതവും ജയൻ മഠത്തിൽ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.