6 May 2024, Monday

Related news

April 29, 2024
April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023

കൈക്കൂലി കേസ്; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടും

Janayugom Webdesk
പാലക്കാട്
June 7, 2023 11:43 pm

പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചു വിടാൻ തീരുമാനം. റവന്യു ജോയിന്റ് സെക്രട്ടറിയുടെ ശുപാർശ മന്ത്രി അംഗീകരിച്ചു. വില്ലേജ് ഓഫീസർക്കെതിരെയും നടപടിയെടുക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ശുപാര്‍ശകള്‍ മന്ത്രി കെ രാജന്‍ പരിശോധിച്ച് അംഗീകാരം നല്‍കി.

വില്ലേജ് ഓഫീസർ സജിത് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും വില്ലേജ് തല ജനകീയ സമിതി ചേരുന്നതിൽ വീഴ്ച്ച ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ക‍ഴിഞ്ഞമാസമാണ് കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയും കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: bribe case vil­lage assis­tant suresh kumar expell
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.