കൈക്കൂലി വാങ്ങുന്നതിനിടെ അസമിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈയോടെ പിടിയിലായി. ജോയിന്റ് സെക്രട്ടറി കെ കെ ശര്‍മ്മയാണ് സെക്യൂരിറ്റി സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നതിന് 90,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ പിടിയിലായത്. വിജിലൻസ് ഡയറക്ടറേറ്റ്, അഴിമതി വിരുദ്ധ വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇതിനുപുറമെ ഡയറക്‌ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ഇയാളുടെ വസതിയില്‍ നടത്തിയ തിരച്ചിലിൽ കണക്കിൽപ്പെടാത്ത 49 ലക്ഷം രൂപയും കണ്ടെടുത്തു. സമാനമായ സംഭവത്തിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിലെ അഴിമതിക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ഡയറക്ടറേറ്റ് നേരത്തെ നടപടിയെടുത്തിരുന്നു.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് 2021 മെയ് 10 മുതൽ 2022 ഒക്ടോബർ 19 വരെ 41 കേസുകളും 2022 ഒക്ടോബർ 19 വരെ 40 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary: Bribe Rs 90,000 to renew license: Govt officer caught red-handed by vigilance; 49 lakhs was found from the house
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.