3 May 2024, Friday

കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി: ഡിവൈഎസ്‌‌പിയെ സസ്‌‌പെൻഡ്‌ ചെയ്‌തു

Janayugom Webdesk
തിരുവനന്തപുരം
March 27, 2023 9:20 am

കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ വിജിലൻസ്‌ സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌‌പി വേലായുധൻ നായരെ സർവീസിൽ നിന്ന്‌ സസ്‌‌പെൻഡ്‌ ചെയ്‌തു. വേലായുധൻ നായർ അന്വേഷിച്ച കേസിലെ പ്രതിയിൽ നിന്ന്‌ മകന്റെ അക്കൗണ്ട് മുഖേന 50,000 രൂപ കൈപ്പറ്റിയെന്ന കേസിലാണ്‌ നടപടി. ഡിവൈഎസ്‌പിക്കെതിരെ അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. വേലായുധൻ നായരെ സംബന്ധിക്കുന്ന ശുപാർശ അടിയന്തരമായി കൈമാറാൻ പൊലീസ്‌ മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്‌. 

വിജിലൻസിന്റെ ട്രാപ്പ്‌ കേസിൽ അകപ്പെട്ട പത്തനംതിട്ട മുനിസിപ്പൽ സെക്രട്ടറി എസ്‌ നാരായണന്റെ അക്കൗണ്ടിൽ നിന്നാണ്‌ വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ അക്കൗണ്ടിലേക്ക്‌ 2021 സെപ്റ്റംബര്‍ 30ന്‌ അരലക്ഷം രൂപ എത്തിയത്‌. വേലായുധൻ നായർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ സെക്രട്ടറിയെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വേലായുധൻ നായരും നാരായണനും തമ്മിൽ ബന്ധം പുലർത്തിയിരുന്നുവെന്ന്‌ കണ്ടെത്തിയത്‌. വേലായുധൻ നായരെ ചുമതലയിൽ നിന്ന്‌ മാറ്റി നിർത്തി അച്ചടക്കനടപടികൾ സ്വീകരിക്കണമെന്ന്‌ വിജിലൻസ്‌ മേധാവി റിപ്പോർട്ട്‌ നൽകിയിരുന്നു. 

Eng­lish Summary;Bribery to set­tle bribery case: DySP suspended

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.