ബിസിനസ് ഓട്ടോമേഷനില്‍ പ്രവര്‍ത്തിക്കുന്ന, മലയാളികളുടെ പുതിയ സ്റ്റാര്‍ട്ട്-അപ് സംരംഭം, ബിസിനസ് സ്റ്റുഡിയോ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേവഗ്യാന്‍ ക്രിയേറ്റീവ് സ്റ്റുഡിയോ എല്‍എല്‍പി, കേരള സ്റ്റാര്‍ട്ട്-അപ് മിഷനിലും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട്-അപ് ഇന്ത്യയിലും രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ട്-അപ് ആണ്.
വിവിധ ഓട്ടോമേഷന്‍ പ്രോസസുകളുടെ നടത്തിപ്പിനായി, ബിസിനസ് ഓട്ടോമേഷന്‍ അക്കാദമിയായ ഇ‑ലേണിങ്ങ് പ്ലാറ്റ് ഫോമിനും ദേവഗ്യാന്‍ രൂപം നല്കിയിട്ടുണ്ട്. 2018‑ല്‍ രൂപംകൊണ്ട് ദേവഗ്യാന്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഇ‑ലേണിങ്ങ് പ്ലാറ്റ് ഫോം വികസിപ്പിച്ചെടുത്തത്.ബിസിനസുകളുടെ ചെലവ് കുറച്ച്, ബിസിനസ് കൂടുതല്‍ ലാഭകരമാക്കാന്‍ സഹായിക്കുന്ന പ്രക്രിയകളിലാണ് ബിസിനസ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്.ഏതൊരു ബിസിനസിന്റെയും ഭാവിയാണ് ബിസിനസ് ഓട്ടോമേഷന്‍. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ഓട്ടോമേഷന്‍ ഇപ്പോള്‍ കൂടുതല്‍ ജനപ്രിയമായിട്ടുണ്ട്. എങ്കിലും അതിന്റെ അനന്ത സാധ്യതകളെക്കുറിച്ച് പലരും അജ്ഞരുമാണ്.ബിസിനസ് സ്റ്റുഡിയോ ഒരു പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ഇന്ത്യയില്‍ മാത്രം വികസിപ്പിച്ചതല്ല. ഏഴിലേറെ അന്താരാഷ്ട്ര ലോകോത്തര പ്ലാറ്റ് ഫോമുകള്‍ സംയോജിപ്പിച്ചാണ് ഇത് രൂപകലപ്‌ന ചെയ്തിരിക്കുന്നത്.
കേരളത്തിലെ അടുത്തവര്‍ഷം ആയിരത്തിലേറെ ബിസിനസുകള്‍, ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ബിസിനസ് സ്റ്റുഡിയോ സ്ഥാപകനും സിഇയുമായ കെ. സുബിലാല്‍ പറഞ്ഞു. ബിസിനസ് ഓട്ടോമേഷന്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആരംഭിക്കാനും പരിപാടി ഉണ്ട്. വിപണിയില്‍ ഒരു പുതിയ തൊഴില്‍ വിഭാഗം തന്നെ സൃഷ്ടിക്കാന്‍ ഇതു വഴി കഴിയും. 2025- ഓടെ എല്ലാ ബിസിനസിലും ഒരു ബിസിനസ് ഓട്ടോമേഷന്‍ പ്രൊഫഷണലിനെ നിയമിക്കാന്‍ കഴിയുമെന്ന് സുബിലാല്‍ പറഞ്ഞു.
ENGLISH SUMMARY;Business Studio started operations in Kochi
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.