2 May 2024, Thursday

Related news

February 23, 2024
January 27, 2024
December 11, 2023
September 8, 2023
September 8, 2023
September 8, 2023
September 5, 2023
September 5, 2023
September 5, 2023
September 5, 2023

23 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന്

Janayugom Webdesk
തിരുവനന്തപുരം
January 27, 2024 5:49 pm

തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണൽ 23ന് രാവിലെ 10 മണിക്ക് നടത്തും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും, കോർപറേഷൻ, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക മുനിസിപ്പൽ കോർപറേഷനിൽ 5000 രൂപയും മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും.

അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോറത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. തെരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക 25ന് പ്രസിദ്ധീകരിച്ചു. 23 വാർഡുകളിലായി ആകെ 32,512 വോട്ടർമാരുണ്ട്. അതിൽ 15,298 പുരുഷന്മാരും 17,214 സ്ത്രീകളും ഉൾപ്പെടും. കമ്മിഷന്റെ www. seck­er­ala. gov. in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർ പട്ടിക ലഭ്യമാണ്.

പത്ത് ജില്ലകളിലായി ഒരു കോർപറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിലെ 64 വെള്ളാർ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13 കുന്നനാട്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ 06 കോവിൽവിള, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 08 അടയമൺ, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10 കുരിയോട്, പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 09 കടമ്മനിട്ട, ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്തിലെ 08 കിടങ്ങറ ബസാർ തെക്ക്, മൂന്നാർ ഗ്രാമപഞ്ചായത്തിലെ 11 മൂലക്കട, 18 നടയാർ, എറണാകുളം എടവനക്കാട് ഗ്രാമപഞ്ചായത്തിലെ 11 നേതാജി, നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 14 കൽപ്പക നഗർ, തൃശൂർ മുല്ലശേരി ഗ്രാമപഞ്ചായത്തിലെ 07 പതിയാർകുളങ്ങര, പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിലിലെ 06 മുതുകാട്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 08 പൂക്കോട്ടുകാവ് നോർത്ത്, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 14 പിടാരിമേട്,
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ 16 നരിപ്പറമ്പ്, മലപ്പുറം കോട്ടക്കൽ മുനിസിപ്പൽ കൗൺസിലിലെ 02 ചുണ്ട, കോട്ടക്കൽ മുനിസിപ്പൽ കൗൺസിലിലെ 14 ഈസ്റ്റ് വില്ലൂർ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 02 കാച്ചിനിക്കാട് കിഴക്ക്, കണ്ണൂർ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 05 മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ 09 പാലക്കോട് സെൻട്രൽ, മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിലെ 29 ടൗൺ, മാടായി ഗ്രാമപഞ്ചായത്തിലെ 20 മുട്ടം ഇട്ടപ്പുറം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

Eng­lish Sum­ma­ry: By-elec­tions in 23 local wards on Feb­ru­ary 22
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.