സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ടേററ് കോടതി. ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
കേസിൽ ഇടനിലക്കാരനായ സാജു വർഗീസ് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം എടുത്തിരുന്നു. കർദിനാളിന് പുറമെ ഫാദർ ജോഷി പൊതുവെയും ജൂലൈ ഒന്നിന് തന്നെ ഹാജരാകണം. ഭൂമിയിടപാട് ചോദ്യംചെയ്ത് ജോഷി വർഗീസ് എന്നയാൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള നടപടി. കരുണാലയം ഭാരത് മാതാ കോളേജ് പരിസരങ്ങളിലെ ഭൂമി വിൽപന നടത്തിയ കേസുകളിലാണ് കർദിനാൾ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്.
English summary;Cardinal Alencherry instructed to appear in court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.