നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി സ്വീകരിച്ചു.എതിർ കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. തുടർന്ന് അടുത്ത മാസം ആറിന് ഹർജി പരിഗണിക്കാനായി മാറ്റി. പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ വിചാരണക്കോടതി പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതായി ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍റെ നിർണായക വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വിചാരണക്കോടതിക്കെതിരെ മുന്‍പും പ്രോസിക്യൂഷന്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചങ്കിലും അന്ന് ഹർജി തള്ളുകയായിരുന്നു.
ENGLISH SUMMARY:Case of assault on actress; The petition will be heard next month
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.