28 April 2024, Sunday

Related news

January 24, 2024
November 23, 2023
November 1, 2023
September 29, 2023
September 23, 2023
September 7, 2023
September 7, 2023
July 21, 2023
July 21, 2023
July 21, 2023

“താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക”; മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി

Janayugom Webdesk
കൊച്ചി
September 7, 2023 7:44 pm

എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണിയിലെ മമ്മൂക്ക പാട്ട് പുറത്തിറങ്ങി. ”മമ്മൂക്ക താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സോണി മ്യൂസികിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ദീപക് രാമകൃഷ്ണന്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് മനു ഗോപിനാഥ് ആണ് സംഗീതം നല്‍കിയത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനരംഗങ്ങളില്‍ മമ്മൂട്ടിയുടെ കടുത്ത ആരാധികയായി അഹാന കൃഷ്ണകുമാര്‍ ആണ് അഭിനയിക്കുന്നത്.

അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, ധ്രുവന്‍, ലാല്‍, ലെന, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, വിശാഖ് നായര്‍, ഇന്ദ്രന്‍സ്, അബു സലീം, അനീഷ് ജി മേനോന്‍, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പോളി വില്‍സണ്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം, സംഭാഷണം എന്നിവ മനു ജെയിംസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജോസഫ് മനു ജെയിംസ് സിനിമാസ്, പ്രോംപ്റ്റ് പ്രൊഡക്ഷന്‍സ്, കൈലാത്ത് ഫിലിംസ് എന്നിവയുടെ ബാനറില്‍ നൈന ജിബി പിട്ടാപ്പിള്ളില്‍, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, റോയ് സെബാസ്റ്റിയന്‍ കൈലാത്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അവിചാരിതമായി സംവിധായകന്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും, പ്രൊഡ്യൂസറുമായ നൈന ജിബി പിട്ടാപ്പിള്ളിലിന്റെ നേതൃത്വത്തിലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.

പ്രോഗ്രാമര്‍: മനു ഗോപിനാഥ്, ജോയല്‍ ജോണ്‍സ്, അഡീഷണല്‍ പ്രോഗ്രാമിംഗ്: ജിഷ്ണു വിജയ്, റോഷന്‍ സെബാസ്റ്റിയന്‍, മിക്‌സ്: കിരണ്‍ലാല്‍, ഗിറ്റാര്‍: റമീസ് സുലൈമാന്‍, റോക്കോര്‍ഡിംഗ്: 20ഡിബി സ്റ്റുഡിയോ ചെന്നൈ, റെക്കോര്‍ഡ്: അവിനാഷ് സതീഷ് എന്നിവരാണ് പിന്നണിയില്‍. ഛായാഗ്രഹണം: രാകേഷ് നാരായണന്‍, എഡിറ്റര്‍ അമിത് സി മോഹനന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അമിത് സി മോഹനന്‍, അനുജിത് നന്ദകുമാര്‍, അഖില്‍ ബാലന്‍, കൃഷ്ണപ്രസാദ് മുരളി, അസോസിയേറ്റ് ഡയറക്ടര്‍: ലിജു രാജു, വി എഫ്എക്‌സ്: ഉജിത് ലാല്‍, അമീര്‍, പബ്ലിസിറ്റി ഡിസൈന്‍: ഉജിത്‌ലാല്‍, ഡിഐ: അമിത് സി മോഹനന്‍, ജോജോ പി ജോണ്‍, കലാസംവിധാനം: പ്രഭ കൊട്ടാരക്കര, വസ്ത്രാലങ്കാരം: കൃഷ്ണപ്രസാദ് മുരളി, ബിജു, മൃദുല മുരളി, ചമയം: മിട്ട ആന്റണി, സുബി വടകര, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രജീഷ് രാജ് ശേഖര്‍, പി ആര്‍: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്യൂണിക്കേഷന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍: സ്‌നേക്പ്ലാന്റ്.

Eng­lish Sum­ma­ry: mam­moot­ty fans song
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.