26 December 2024, Thursday
KSFE Galaxy Chits Banner 2

ലാലുപ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ അന്വേഷണം

Janayugom Webdesk
December 26, 2022 3:23 pm

റയിൽവേ പദ്ധതി അഴിമതി കേസില്‍ ബീഹാർ മുൻ മുഖ്യമന്ത്രിയും ആര്‍ജെഡി പാർട്ടി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെതിരെ സിബിഐ അന്വേഷണം. ലാലു പ്രസാദിനും കുടുംബാംഗങ്ങൾക്കും എതിരെയാണ് പുനരന്വേഷണം ആരംഭിച്ചത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് റയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് വൻ അഴിമതി നടത്തി എന്നാണ് ആരോപണം. 2018 ൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും 2021ൽ ഈ അന്വേഷണം അവസാനിപ്പിച്ചിരുന്നു.

യാദവിനെ കൂടാതെ അദ്ദേഹത്തിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരും കേസിൽ പ്രതികളാണ്. ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പിയുമായി പിരിഞ്ഞ് രാഷ്ട്രീയ ജനതാദളുമായി (ആർ.ജെ.ഡി) ചേർന്ന് സർക്കാരുണ്ടാക്കാൻ പദ്ധതിയിട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് മാസങ്ങൾക്ക് ശേഷം കേസ് വീണ്ടും ആരംഭിക്കാനുള്ള നീക്കം സിബിഐ തുടങ്ങിയിരിക്കുന്നത്.

Eng­lish Sum­ma­ry: CBI Reopens Cor­rup­tion Case Against Lalu Yadav
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.