March 21, 2023 Tuesday

Related news

March 20, 2023
March 20, 2023
March 19, 2023
March 18, 2023
March 18, 2023
March 17, 2023
March 17, 2023
March 17, 2023
March 16, 2023
March 15, 2023

കേന്ദ്ര സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ ആർഎസ്എസ് വത്ക്കരിക്കുന്നു: പ്രൊഫ. മുഹമ്മദ് സുലൈമാൻ

Janayugom Webdesk
കോഴിക്കോട്
December 30, 2022 9:23 pm

രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്ത് എക സിവിൽ കോഡ് നടപ്പിലാക്കാൻ ഉപജാപം നടത്തുന്ന കേന്ദ്രസർക്കാറിനെതിരെ ന്യൂനപക്ഷങ്ങളും പിന്നോക്ക ജനങ്ങളും ഒന്നിക്കണമെന്ന് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സുലൈമാൻ. കോഴിക്കോട് കടപ്പുറത്ത് ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. 

മുതിർന്ന മാധ്യമ പ്രവർത്തകനും രാജ്യസഭ അംഗവുമായ ജോൺബ്രിട്ടാസിന് ദുബൈ ഐഎംസിസി ഏർപ്പെടുത്തിയ സേട്ട് സാഹിബ് പുരസ്കാരം മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മാനിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാർ എംപി, ജോൺബ്രിട്ടാസ് എംപി, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, മേയർ ഡോ. ബീനാഫിലിപ്പ്, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ്, റസാഖ് കാരാട്ട്, മുക്കം മുഹമ്മദ്, ഐഎൻഎൽ അഖിലേന്ത്യാ നേതാക്കളായ അഡ്വ. മുനീർ ശരീഫ്, അഡ്വ. ഇഖ്ബാൽ സഫർ, മുസമ്മിൽ ഹുസൈൻ, സി പി അൻവർ സാദത്ത്, ബി ഹംസ ഹാജി എന്നിവർ സംസാരിച്ചു. 

ജറൽ സെക്രട്ടി കാസിം ഇരിക്കൂർ സ്വാഗതവും മൊയ്തീൻകുഞ്ഞി കളനാട് നന്ദിയും പറഞ്ഞു. സാമൂഹിക പ്രവർത്തനത്തിന് ഡോക്ടറേറ്റ് നേടിയ ഷാർജാ ഐഎംസിസി പ്രസിഡന്റ് താഹിറലി പുറപ്പാട്, കാർഷിക ശാസ്ത്രഞ്ജൻ ഡോ. അബൂകുമ്മാളി, ജലീൽ കൊല്ലം, മിഥിലാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

Eng­lish Summary:Central Govt to make Con­sti­tu­tion­al Insti­tu­tions as rss: Prof. Muham­mad Sulaiman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.