28 April 2024, Sunday

Related news

March 30, 2024
January 16, 2024
January 14, 2024
January 13, 2024
January 1, 2024
November 21, 2023
August 25, 2023
August 23, 2023
July 28, 2023
June 12, 2023

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം; ഡല്‍ഹിയില്‍ റാലി

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2023 9:14 pm

പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് റാലി. കഴിഞ്ഞദിവസം ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് ഗോസംരക്ഷണ സംഘടന റാലി നടത്തിയത്. 

‘ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളൻ’ എന്ന ബാനറുമായി ഭാരതീയ ഗോ ക്രാന്തി മഞ്ച് ആണ് പ്രതിഷേധ റാലി നടത്തിയത്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം, പശുവിനെ കശാപ്പ് ചെയ്യുന്നത് ഉടൻ നിരോധിക്കണം, പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം തുടങ്ങിയവയായിരുന്നു സംഘടന ആവശ്യപ്പെട്ടത്. 

പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദര്‍ശകരും വര്‍ഷങ്ങളായി ആവശ്യപ്പെടുകയാണെന്ന് ഭാരതീയ ഗോ ക്രാന്തി മഞ്ച് സ്ഥാപകൻ ഗോപാല്‍ മണി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: The cow should be declared the moth­er of the nation; Ral­ly in Delhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.