June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടെന്ന് പഠനം

By Janayugom Webdesk
January 30, 2020

സ്ത്രീകളില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ ”വീ ഹോപ്പ് ടു സ്‌റ്റോപ്പ് സെര്‍വിക്കല്‍ ക്യാന്‍സര്‍” ക്യാംപെയ്‌ന് തുടക്കം കുറിച്ച് ബിഡി ഇന്ത്യ. രോഗം നേരത്തേ കണ്ടെത്തുന്നതിന്റെയും സെര്‍വിക്കല്‍ ക്യാന്‍സര്‍ കൃത്യമായി സ്‌ക്രീനിംഗ് നടത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എതാണ് ഈ മള്‍ട്ടിസിറ്റി ക്യാംപെയ്‌ന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്തുകയും ഏകദേശം 67,000 സ്ത്രീകള്‍ ഈ രോഗം മൂലം മരിക്കുകയും ചെയ്യുന്നു. 15 മുതല്‍ 44 വയസുവരെ പ്രായമുള്ള സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാന്‍സറുകളില്‍ രണ്ടാമതാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍.

ഏറ്റവും അനായാസം കൈകാര്യം ചെയ്യാവുന്ന ക്യാന്‍സറുകളിലൊന്നയ സെര്‍വിക്കല്‍ ക്യാന്‍സറിന്റെ അവബോധം ഇന്ത്യയില്‍ കുറവാണ്. ജനങ്ങളുടെ അറിവില്ലായ്മമൂലം കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയം താമസിക്കുകയും, അത് തടയാവുന്ന ക്യാന്‍സറില്‍ നിന്ന് രോഗബാധിതയായ സ്ത്രീയെ രക്ഷിക്കാനുള്ള അവസരം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാല്‍ രോഗം ഭേദമാക്കാമെന്ന് യുകെ മാഞ്ചെസ്റ്റര്‍ റോയല്‍ ഇന്‍ഫേമറി, മാഞ്ചെസ്റ്റര്‍ സൈറ്റോളജി സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ മീനാക്ഷി ദേശായ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ക്യാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിരിക്കെ, സ്‌ക്രീനിംഗും പതിവായ ഹെല്‍ത്ത് ചെക്ക്അപ്പിന്റെ ഭാഗമാക്കേണ്ട സമയമായിരിക്കുകയാണ്. സ്‌ക്രീനിംഗിനു വിധേയരാകുന്ന സ്ത്രീകള്‍ ലിക്വിഡ് ബേസ്ഡ് സൈറ്റോളജി (എല്‍ബിസി) ആണ് തിരഞ്ഞെടുക്കേണ്ടത്. ക്യാന്‍സറിനു മുന്‍പുള്ള പ്രാരംഭ ദിശയില്‍ തന്നെ അസാധാരണ കോശങ്ങളെ കണ്ടെത്താനുള്ള കഴിവ് ഈ ടെസ്റ്റിനുണ്ട്.

മുന്‍പ് പാപ് സ്മിയര്‍ ആണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ രീതിക്ക് പ്രിപ്പറേഷന്‍ ടെക്‌നിക്കിലും ഓരോ അസാധാരണ അവസ്ഥയെ കണ്ടെത്തുന്നതിനും പരിമിതികളുണ്ട്. അതിനാല്‍ മികച്ചതും കാര്യക്ഷമവുമായ ടെക്‌നിക്ക് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മറ്റ് പരമ്പരാഗത രീതികളെ അപേക്ഷിച്ച് കൃത്യമായ രോഗനിര്‍ണ്ണയം സാധ്യമാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യകളായ ലിക്വിഡ്‌ബേസ്ഡ് സൈറ്റോളജിയും എച്ച്പിവി ബേസ്ഡ് സ്‌ക്രീനിംഗുമെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എഐഎംഎസ്) ഗൈനക്കോളജിസ്റ്റ് ഡോ അനുപമ രഞ്ചന്‍ ബാബു പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.