യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം റഷ്യയില്‍ നിന്ന് മാറ്റി. ഫൈനല്‍ മെയ് 28ന് ഫ്രാന്‍സില്‍ നടത്താനാണ് തീരുമാനം. റഷ്യയുടെ ഉക്രെയ്ന് അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് നടപടി. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ചാണ് മത്സരം നടത്താനിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഫൈനല്‍ മത്സര വേദി മാറ്റുന്നതെന്നാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡി പറയുന്നത്. എന്നാല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നും വേദി മത്സരം മാറ്റാനുള്ള തീരുമാനം അപമാനകരമാണെന്ന് റഷ്യ പ്രതികരിച്ചു.
ഇതിന് പുറമെ യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കുന്ന ടീമുകളുടെ ഹോം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലായിരിക്കും നടത്തുകയെന്നും യുവേഫ വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് യുവേഫക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി ആദ്യം നിശ്ചയിച്ച സ്ഥലത്തു നിന്ന് മാറ്റേണ്ടിവരുന്നത്.
English Summary:Champions League final removed from Russia
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.