23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 5, 2022
April 4, 2022
March 6, 2022
January 20, 2022
January 16, 2022
January 15, 2022
January 14, 2022
January 14, 2022
January 14, 2022
December 24, 2021

ചണ്ഡീഗഡിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

Janayugom Webdesk
ചണ്ഡീഗഡ്
April 5, 2022 11:22 am

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാതലത്തില്‍ നിയന്ത്രണങ്ങൾ പിൻവലിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നിവയ്ക്ക് പിന്നാലെ ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ എടുത്തുമാറ്റി ഭരണകൂടം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ളവ പൂർണമായി നീക്കി. സംസ്ഥാനത്ത് പുതിയ കേസുകൾ വൻ തോതിൽ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.

ഉത്തരവ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് ഇനി പിഴ ചുമത്തില്ല. എന്നാൽ കോവിഡ് ഉചിത പെരുമാറ്റത്തിൽ വീഴ്ച് ഉണ്ടാകരുതെന്നും ഭരണകൂടം നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡിഎം ആക്ട് പ്രകാരം പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും/മാർഗ്ഗനിർദ്ദേശങ്ങളും ഇതിനാൽ പിൻവലിക്കുകയാണെന്നും സംസ്ഥാനം അറിയിച്ചു.

നേരത്തെ കേസുകൾ കുറയുന്നത് കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നീക്കുകയും പൊതു സ്ഥലങ്ങളിൽ മാസ്ക് ഓപ്ഷണൽ ആക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മാസ്ക് നീക്കം ചെയ്തത്.

Eng­lish summary;Chandigarh also lift­ed covid restrictions

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.