26 April 2024, Friday

Related news

April 10, 2024
March 11, 2024
March 6, 2024
March 3, 2024
February 4, 2024
January 20, 2024
December 22, 2023
December 10, 2023
November 29, 2023
October 5, 2023

കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ നീട്ടി പശ്ചിമ ബംഗാള്‍

Janayugom Webdesk
കൊൽക്കത്ത
January 16, 2022 12:31 pm

കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീട്ടി പശ്ചിമ ബംഗാള്‍ . ജനുവരി 31 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത് .നിയന്ത്രണങ്ങളോടെ മൈതാനങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട് .വിവാഹത്തില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം.രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെ വാഹനനിയന്ത്രണവും സംസ്ഥാനത്ത് നിലവിലുണ്ട്.

അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസന്‍സോള്‍, ബിധാന്‍ നഗര്‍, സിലിഗുരി, ചന്ദന്‍ നഗര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ടിയിരുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിലേക്കാണ് മാറ്റിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക് ശേഷം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം അറിയിച്ചത്.
eng­lish sum­ma­ry; Extent­ed covid restric­tions in WestBengal
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.