6 May 2024, Monday

Related news

May 2, 2024
April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024

ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങളിൽ മാറ്റം

Janayugom Webdesk
കൊച്ചി
December 24, 2021 9:50 pm

ഹൈക്കോടതി ജഡ്ജിമാരുടെ കേസ് പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്ന പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം അടക്കമുള്ള വിഷയങ്ങൾ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് അനു ശിവരാമൻ ആകും ഇനി ഇത്തരം കേസുകൾ പരിഗണിക്കുക. നേരത്തെ പൊലീസുമായി ബന്ധപ്പെട്ട കേസുകൾ ദേവൻ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്. കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെ മോഷ്ടാവെന്ന് മുദ്രകുത്തി അവഹേളിച്ച സംഭവത്തിൽ കോടതി പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ജാമ്യഹർജി പരിഗണിക്കുന്ന ബെഞ്ചുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണയായി ഹൈക്കോടതിയുടെ നീണ്ടകാല അവധികൾ വരുമ്പോൾ ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് മാറ്റം പ്രാബല്യത്തിൽ വരിക. പൊലീസുമായി ബന്ധപ്പെട്ട പുതിയ ഹർജികൾ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ തന്നെ തുടരും.

eng­lish sum­ma­ry; Change in the con­sid­er­a­tions of High Court Judges

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.