24 April 2024, Wednesday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 19, 2024
April 18, 2024
April 16, 2024
April 15, 2024

ഇനിയും വൈകിയാല്‍ അവര്‍ ശാരീരികമായും മാനസികമായും തളരും: ഗിനിയയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Janayugom Webdesk
November 8, 2022 3:10 pm

ഗിനിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. എംടി ഹെറോയിക് ഇദൂന്‍ എന്ന നോര്‍വീജിയന്‍ കപ്പല്‍ ഓഗസ്റ്റ് 12നാണ് ഗിനിയ കസ്റ്റഡിയിലെടുത്തത്. 26 ജീവനക്കാരാണ് ആകെയുണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ ഇന്ത്യക്കാരും അതില്‍ മൂന്ന് പേര്‍ മലയാളികളുമാണ്. 

ഓഗസ്റ്റ് 14 മുതലും കപ്പലും അതിലെ ജീവനക്കാരും നിയമവിരുദ്ധമായി ഗിനിയയുടെ കസ്റ്റഡിയിലാണെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെങ്കിലും അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ സെപ്തംബര്‍ 28ന് കപ്പല്‍ കമ്പനി ഗിനിയ ആവശ്യപ്പെട്ട പിഴ അടച്ചതാണ്. എന്നാല്‍ ഇപ്പോഴും കപ്പലും അതിലെ ജീവനക്കാരും ഇപ്പോഴും ഗിനിയയുടെ കസ്റ്റഡിയിലാണ്. 

എല്ലാ അന്വേഷണവും പൂര്‍ത്തിയായിട്ടും പിഴ അടച്ചിട്ടും ഇവരെ വിട്ടയയ്ക്കാത്തതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. മോചനം ഇനിയും വൈകുന്നത് കപ്പല്‍ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. മാത്രമല്ല, തുറമുഖത്ത് ജീവിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ അവരുടെ ജീവനും അപകടമുണ്ടായേക്കാം- മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലൂടെ ഇടപെട്ട് കപ്പലിന്റെയും ജീവനക്കാരുടെയും മോചനം ഉറപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം.

Eng­lish Sum­mery: cheif min­is­ter of ker­ala send let­ter to prime min­is­ter seek­ing imme­di­ate release of indi­an sea­far­ers in guinea
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.