18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 8, 2025
March 4, 2025
March 3, 2025
March 2, 2025
March 2, 2025
March 2, 2025
March 1, 2025
February 28, 2025
February 28, 2025

തരൂരിനെതള്ളി ഖാര്‍ഗെയ്ക്ക് പൂര്‍ണ്ണപിന്തുണയുമായി ചെന്നിത്തല

Janayugom Webdesk
തിരുവനന്തപുരം
October 1, 2022 4:11 pm

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളികൂടിയായ ശശിതരൂരിനെ തള്ളി മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് പിന്തുണയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഖാർഗെയെ പിന്തുണയ്ക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. പാര്‍ട്ടിക്ക് ദളിത് വിഭാഗത്തില്‍ നിന്നും ഒരു പ്രസിഡന്‍റ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു.ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്. സീനിയർ നേതാക്കൾ എല്ലാം ഖാർഗെയെ പിന്തുണച്ചു തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല.

പക്ഷേ സീനിയർ നേതാവായ ഖാർഖെ വരണം. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാൻ വോട്ടർമാരോട് ആവശ്യപ്പെടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. മനസാക്ഷി പറയുന്നതനനുസരിച്ച് വോട്ട് ചെയ്യാം. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് യോഗ്യരാണെന്നും സുധാകരന്‍ പറഞ്ഞു.

Eng­lish Summary:
Chen­nitha­la gives full sup­port to Kharge over Tharoor

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.