22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024

കയ്യൂരും കരിവെള്ളൂരും.… നീന്തിക്കയറിയ പ്രസ്ഥാനം.… . വൈറലായി കുട്ടി സഖാവിന്റെ മുദ്രാവാക്യം വിളി

Janayugom Webdesk
കോട്ടയം
December 29, 2021 4:53 pm

കയ്യൂരും കരിവെള്ളൂരും.… നീന്തിക്കയറിയ പ്രസ്ഥാനം.… . നാലുവയസുകാരൻ അർണവിന്റെ മുദ്രാവാക്യം വിളി സിപിഐ പ്രവർത്തകർ മാത്രമല്ല, സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. വൈക്കം തലയോലപ്പറമ്പിലും പരിസരപ്രദേശത്തും പാർട്ടി പരിപാടികളോടനുബന്ധിച്ച് മുദ്രാവാക്യം വിളിക്കുന്ന നാലു വയസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എഐവൈഎഫ് ബ്രഹ്മമംഗലം മേഖലാ കമ്മിറ്റി അംഗം വീനീത് വിനു-അനു ജോണി ദമ്പതികളുടെ മകൻ അർണവ് വിനീതാണ് മുദ്രാവാക്യം വിളിയിലൂടെ സോഷ്യൽ മീഡിയയിൽ താരമായി മാറുന്നത്.

പാർട്ടി രൂപീകരണ വാർഷികത്തിൽ ബ്രഹ്മമംഗലത്ത് പതാക ഉയർത്തുമ്പോൾ അർണവ് മുദ്രാവാക്യം വിളിക്കുന്നതാണ് ആദ്യം പ്രചരിച്ച വീഡിയോയിൽ. അർണവ് വിളിക്കുന്ന മുദ്രാവാക്യം പാർട്ടി പ്രവർത്തകർ ഏറ്റുവിളിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് എഐഎസ്എഫ് തലയോലപ്പറമ്പ് മണ്ഡലം സമ്മേളനത്തിലും അർണവ് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പാർട്ടി പ്രവർത്തകരായ അച്ഛൻ വിനീതും അമ്മ അനുവും ചെറുപ്പം മുതലെ അർണവിനെ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൊണ്ടുവന്നിരിന്നു. ഇങ്ങനെയാണ് കേട്ടാണ് അർണവ് മുദ്രാവാക്യം വിളി പഠിച്ചെടുത്തത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കുട്ടി സഖാവിന് അഭിവാദ്യങ്ങളുമായി എത്തുന്നത്.

Eng­lish Sum­ma­ry: Child com­rades slo­gan chant­i­ng goes viral

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.