14 November 2024, Thursday
KSFE Galaxy Chits Banner 2

സ്പീച്ച് തെറാപ്പി സേവനവുമായി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്

Janayugom Webdesk
തിരുവനന്തപുരം
February 7, 2022 7:16 pm

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസാര വൈകല്യമുള്ളകുട്ടികള്‍ക്കായി സ്പീച്ച് ബിഹെവിയറല്‍ ഒക്കുപേഷണല്‍ തെറാപ്പി ആരംഭിച്ചു. ഈ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ആണ് ചിറയിന്‍കീഴ്. ബ്ലോക്കിന് കീഴിലെ ആറ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് സ്പീച്ച് തെറാപ്പി നല്‍കുന്നത്. ഇതിനായി രണ്ട് സ്പീച്ച് തെറാപ്പിസ്റ്റുമാരെ ബ്ലോക്കില്‍ നിയമിച്ചിട്ടുണ്ട്.

ആഴ്ചയില്‍ രണ്ട് ദിവസം വീതം ആറ് പഞ്ചായത്തുകളിലെയുംബഡ്സ് സ്‌കൂളുകളിലും അങ്കണവാടികളിലുമായാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നൂറിലധികം കുട്ടികളിലെ സംസാര — പെരുമാറ്റ വൈകല്യംകണ്ടെത്തി സ്പീച്ച് തെറാപ്പി നല്‍കാന്‍ സാധിച്ചതായി ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി സി പറഞ്ഞു.

ആരോഗ്യഭവനം, സുരക്ഷ തുടങ്ങിയ സമഗ്ര ആരോഗ്യ പദ്ധതികളോടൊപ്പം സ്പീച്ച് ബിഹെവിയറല്‍ ഒക്കുപേഷണല്‍ തെറാപ്പി പോലെയുള്ള മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കുക വഴിആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ‘ആരോഗ്യ കേരളം’ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് നേടിയിരുന്നു.

eng­lish sum­ma­ry; Chi­rayin­keezhu Block Pan­chay­at with Speech Ther­a­py Service

you may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.