അസമിലെ സില്‍ച്ചറില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ക്രിസ്മസ് ദിനത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയത്.
ഡിസംബര്‍ 25 ന് ഹിന്ദുക്കള്‍ ആഘോഷിക്കേണ്ടത് തുള്‍സി ദിവസമാണെന്നും ക്രിസ്ത്യാനികല്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞവര്‍ഷവും സില്‍ച്ചറില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജയ്ശ്രീരാം വിളിക്കാന്‍ ക്രിസ്മസ് ആഘോഷിച്ച ഹിന്ദുക്കളെ ഇവര്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹരിയാനയിലെ ഗുഡ്ഗാവിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
English Summary: Christmas should be celebrated by Christians: Sangh Parivar activists disrupt Christmas night
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.