August 19, 2022 Friday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെള്ളമുണ്ടയിൽ മനുഷ്യച്ചങ്ങല

Janayugom Webdesk
മാനന്തവാടി
January 11, 2020 3:26 pm

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന വിധത്തിൽ നിയമനിർമാണം നടത്തി പരസ്പരം വിദ്വേഷം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വെള്ളമുണ്ടയിൽ ഈ മാസം 14 ന് മനുഷ്യച്ചങ്ങല തീർക്കുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ തരുവണ മുതൽ വെള്ളമുണ്ട വരെയുള്ള ഭാഗങ്ങളിലാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. പഞ്ചായത്തിലെ വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ ജനാധിപത്യവിശ്വാസികളെയും പരിപാടിയിൽ പങ്കെടുപ്പിക്കും.

മനുഷ്യച്ചങ്ങലയ്ക്ക് ശേഷം തരുവണ, വെള്ളമുണ്ട, എട്ടെനാൽ എന്നീ മൂന്നിടങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, എം എൽ എ മാരായ ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ എന്നിവരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രസംഗിക്കും.

വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി, എ എൻ പ്രഭാകരൻ, കെ ജെ പൈലി, ആൺഡ്രൂസ് ജോസഫ്, എം സി ഇബ്രാഹിം, സലീംകേളോത്ത്, വി വി ബാലൻ, കെ സി ആലി, കെസികെ നജ്മുദ്ദീൻ എന്നവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.