September 24, 2023 Sunday

Related news

January 8, 2023
January 8, 2023
November 1, 2022
October 31, 2022
September 12, 2022
September 9, 2022
May 6, 2022
May 5, 2022
April 9, 2022
February 18, 2022

ഗുജറാത്തിലെ രണ്ട് ജില്ലകളില്‍ കുടിയേറിയവര്‍ക്ക് പൗരത്വം

Janayugom Webdesk
ന്യൂഡല്‍ഹി
November 1, 2022 10:40 pm

അഫ്ഗാനിസ്ഥാന്‍ , ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഗുജറാത്തിലെ ആനന്ദ്, മെഹ്‌സാന ജില്ലകളിൽ സ്ഥിരതാമസമാക്കിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്കാണ് പൗരത്വം നൽകുന്നത്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന് പകരം, 1955 ലെ പൗരത്വ നിയമത്തിന് കീഴിലാണ് ഇത് അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകന് പൗരത്വത്തിന് അർഹതയുണ്ടോ എന്ന കാര്യത്തിൽ ആവശ്യമായ പരിശോധനകൾക്കായി കളക്ടർ അന്വേഷണം നടത്തും. അപേക്ഷയും അതിലെ റിപ്പോർട്ടുകളും ഒരേസമയം കേന്ദ്ര സർക്കാരിന് ഓൺലൈനായി പരിശോധിക്കാനാകും.
2016, 2018, 2021 വർഷങ്ങളിൽ ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യൻ പൗരത്വം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Cit­i­zen­ship for migrants in two dis­tricts of Gujarat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.