ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പൊലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. നിലവിൽ എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടില്ല. വെടിവയ്പ്പ് തുടരുകയാണെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ പുൽവാമയിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയും ആക്രമണത്തിൽ ഒരു തൊഴിലാളി മരിക്കുകയും ചെയ്തു. ബിഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്.
പരിക്കേറ്റ രണ്ട് തൊഴിലാളികൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാറിലെ രാംപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്. സുരക്ഷാ സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ മൂന്ന് ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
English summary;Clash between terrorists and security forces in Kulgam
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.