നാഷണല്‍ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വിലക്ക് ലംഘിച്ച് എത്തിയ നേതാക്കളും പോലീസും തമ്മിൽ ഇഡി ഓഫീസിനുമുന്നിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയെ മാത്രം ഇഡി ഓഫീസിലേക്ക് കടത്തി വിട്ട നടപടിയ്ക്കെതിരെ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ അഭിഭാഷകരെ കൂടി ഇഡി ഓഫീസിലേക്ക് പ്രവേശിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിച്ചില്ല. ഇതോടെ നേതാക്കൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.തുടർന്ന് കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു. ബലപ്രയോഗത്തിനിടയിൽ കെ സി വേണുഗോപാൽ കുഴഞ്ഞുവീണു. മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാല, ഷമ മുഹമ്മദ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഷമ മുഹമ്മദ് ഉയർത്തിയത്. മാധ്യമപ്രവര്‍ത്തകരോട് മറുപടി പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്നും ഈ നാട്ടിൽ എവിടെയാണ് ജനാധിപത്യമെന്നും ഷമ ചോദിച്ചു.
English Summary:Clash in front of ED office; Leaders including Randeep Surjewala arrested..KC Venugopal is confused
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.