17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 16, 2025
March 16, 2025
March 14, 2025
March 12, 2025
March 11, 2025
March 9, 2025
March 8, 2025
March 6, 2025
March 4, 2025

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാ ത്സംഗം ചെയ്ത് കൊ ലപ്പെടുത്തി: അക്രമികളില്‍ ഒരാളുടെ വീട് ആക്രമിച്ച് പ്രതിഷേധകര്‍

Janayugom Webdesk
ഹൈദരാബാദ്
December 3, 2022 3:26 pm

തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ലയില്‍ പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ തിരുമലഗിരി ഗ്രാമത്തിലാണ് അരുംകൊല നടന്നത്. സംഭവത്തില്‍ ഗ്രാമവാസികൾ പ്രതിഷേധിച്ചു.വെള്ളിയാഴ്ച രാത്രി വീട്ടിൽ തനിച്ചായിരുന്ന പതിനാറുകാരിയെ ശനിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് യുവാക്കൾ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതകത്തിനുശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാന്‍ മൃതദേഹം കെട്ടിത്തൂക്കിയതായും ബന്ധുക്കൾ ആരോപിച്ചു.ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന യുവാവിലൊരാളുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിക്കുകയും കാറും ബൈക്കും കത്തിക്കുകയും ചെയ്തു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത് എല്ലാ കോണുകളിലും അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതികളിൽ ഒരാളുടെ പീഡനത്തെക്കുറിച്ച് നേരത്തെ പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നതായി ഇരയുടെ കുടുംബാംഗം പറഞ്ഞു.പ്രാദേശിക എംഎൽഎ ലക്ഷ്മ റെഡ്ഡി ഗ്രാമം സന്ദർശിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. കുടുംബത്തിനുള്ള സാമ്പത്തിക സഹായവും അദ്ദേഹം ഉറപ്പുനൽകി.

Eng­lish Sum­ma­ry: Class 10 stu­dent gang-raped and killed: Pro­test­ers attack the house of one of the attackers

You may also like this video 

YouTube video player

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.