27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 7, 2024
July 6, 2024
June 25, 2024
April 27, 2024
March 18, 2024
December 1, 2023
November 9, 2023
September 15, 2023
September 7, 2023
July 30, 2023

സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം

Janayugom Webdesk
ന്യൂഡൽഹി
March 6, 2022 2:37 pm

ജവാൻമാരുടെ മെസ്സിലുണ്ടായ വെടിവെപ്പില്‍ അഞ്ച് ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. വെടിയുതിർത്ത ജവാനും മരിച്ചവരില്‍ ഉൾപ്പെടുന്നു. ഞായറാഴ്ച രാവിലെയാണ് വെടിവയ്പ്പുണ്ടായത്.
അമൃത്സറിലുള്ള ഖാസ ഗ്രാമത്തിലെ ബിഎസ്എഫിന്റെ മെസ്സിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നിരവധി ജവാൻമാർക്ക് പരിക്കേറ്റതായാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്.
ഖാസയിലെ 144-ാം ബറ്റാലിയനിലെ കേഡറ്റായിരുന്ന സത്തേപ്പ എസ്‌കെ എന്ന ജവാനാണ് മെസ്സിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റവരെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Col­league fired; Five sol­diers were killed and one was in crit­i­cal condition

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.