March 22, 2023 Wednesday

Related news

March 21, 2023
March 20, 2023
March 20, 2023
March 20, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 17, 2023
March 16, 2023

പ്രണയപ്പക; ബംഗളൂരു കാമ്പസില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി

Janayugom Webdesk
ബംഗളൂരു
January 2, 2023 7:19 pm

പ്രണയം നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയെ കാമ്പസില്‍ കുത്തിക്കൊലപ്പെടുത്തി. പത്തൊമ്പതുകാരിയായ ലയസ്മിത ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പവന്‍ കല്യാണ്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരിവിലെ പ്രസിഡന്‍സി കോളജിലാണ് സംഭവം. 

മറ്റൊരു കോളജില്‍ പഠിക്കുന്ന പവന്‍ കല്യാണ്‍ കാമ്പസിലെത്തി ലയസ്മിതയെ ആക്രമിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോളജ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. അതേസമയം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary;College stu­dent stabbed to death on Ben­galu­ru campus
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.