ബാഡ്മിന്റണില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഗ്രൂപ്പ് എയില്‍ മിക്സഡ് ടീമിനത്തില്‍ ശ്രീലങ്കയെയാണ് ഇന്ത്യ തകര്‍ത്തത്. സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം ശ്രീലങ്കയുടെ സച്ചിന്‍ ഡയസ്- തിലിനി ഹെന്‍ഡഹേവ സഖ്യത്തെയാണ് തകര്‍ത്തത്. സ്കോര്‍ 21–14, 21–9.
പുരുഷ സിംഗിള്‍സില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നെയെ 21–18, 21–5നു ഇന്ത്യയുടെ ലക്ഷ്യ സെന്‍ പരാജയപ്പെടുത്തി. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ആകര്‍ഷി കാശ്യപും അനായാസ വിജയമാണ് സ്വന്തമാക്കിയത്. വിദാര സുഹാസിനി വിദനകയെ 21–3, 21–9നു തകര്‍ത്തുവിടുകയായിരുന്നു.
പുരുഷ ഡബിള്‍സില്‍ ബി സുമീത് റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വിജയിച്ചു. ശ്രീലങ്കയുടെ ദുമിന്തു അമെയ് വിക്രമ- സച്ചിന്‍ ഡയസ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 21–10, 21–13. വനിതാ ഡബിള്‍സില്‍ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം, തിലിനി ഹെന്‍ഡഹേവ- വിദാര വിദനഗെ സഖ്യത്തെ പരാജയപ്പെടുത്തി. ഇതോടെ ബാഡ്മിന്റണില്‍ സമ്പൂര്‍ണ വിജയം ഇന്ത്യ സ്വന്തമാക്കി.
English summary; Complete success in badminton
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.