ഗര്‍ഭിണികളെ വിലക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചതായി എസ് ബി ഐ. പൊതുവികാരം കണക്കിലെടുത്ത്, ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും ഈ വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും എസ് ബി ഐ തീരുമാനിച്ചതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
ഡൽഹി വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ബാങ്കിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു ഇതിനെ തുടർന്നാണ് നടപടി. മൂന്ന മാസത്തില്‍ കൂടുതൽ ഗര്‍ഭിണി ആണെങ്കിൽ ആ ഉദ്യോഗാർത്ഥിയെ താൽക്കാലികമായി അയോഗ്യയായി കണക്കാക്കുമെന്നും കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ ജോലിയില്‍ ചേരാൻ അനുവദിക്കാമെന്നും എസ് ബി ഐ സർക്കുലറിൽ പറയുന്നു.
എസ് ബി ഐ യുടെ മുൻ നിയമങ്ങൾ അനുസരിച്ച്, ഗർഭിണികളായ സ്ത്രീകൾക്ക് ഗർഭാവസ്ഥയുടെ ആറുമാസം വരെ ബാങ്കിൽ നിയമനത്തിന് അർഹതയുണ്ട്. സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന്റെ സാക്ഷ്യപത്രം വേണമെന്ന് മാത്രം. ഡൽഹി വനിതാ കമ്മീഷൻ, എസ് ബി ഐ ചെയർമാനോട് നൽകിയ നോട്ടീസിൽ, സർക്കുലർ പിൻവലിക്കാനും പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങൾ സ്ത്രീകളോട് വിവേചനരഹിതമാണെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.
English Summary :S B I withdraws controversial order banning pregnant women
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.