18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 8, 2025
March 4, 2025
March 3, 2025
March 2, 2025
March 2, 2025
March 2, 2025
March 1, 2025
February 28, 2025
February 28, 2025

ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് നാമാവശേഷം

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 10:34 pm

ഹിന്ദി ഹൃദയഭൂമിയിലെ ഭരണചിത്രത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്ത്. സെമിഫൈനല്‍ മത്സരമെന്ന് വിശേഷിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി ഒരിക്കല്‍കൂടി ശക്തി തെളിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരമുറപ്പിച്ചപ്പോൾ തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി അധികാരം നേടിയത് മാത്രമാണ് കോൺഗ്രസിന്റെ ആശ്വാസം.
ഛത്തീസ്ഗഢും രാജസ്ഥാനും കോൺഗ്രസിൽ നിന്നു ബിജെപി പിടിച്ചെടുക്കുകയായിരുന്നു. മധ്യപ്രദേശിൽ തുടർഭരണവും സ്വന്തമാക്കി. ഇതോടെ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളെല്ലാം ബിജെപി അധികാരത്തിലായി. തെലങ്കാനയില്‍ നില മെച്ചപ്പെടുത്താനും കഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കിയത് രാജ്യസഭയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുവാനും പാര്‍ട്ടിയെ സഹായിക്കും.
രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തോല്‍വി കൂടി ആയപ്പോള്‍ കോണ്‍ഗ്രസ് ഭരണം മൂന്ന് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി. അതേസമയം നിലവില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്ന ബിജെപിയുടെ അധികാരം 12 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. 

മഹാരാഷ്ട്ര, മേഘാലയ, നാഗാലൻഡ്, സിക്കിം സംസ്ഥാനങ്ങളിലെ തൂക്ക് മന്ത്രിസഭയിലും ബിജെപി ഭാഗമാണ്. അതെ സമയം രണ്ടാമത്തെ വലിയ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ മാത്രമാണ് മന്ത്രിസഭയുടെ ഭാഗമാകാൻ സാധിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷികൂടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ സംസ്ഥാന ഭരണത്തിന്റെ ഭാഗമല്ല.

ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് വലിയൊരു തിരിച്ചുവരവുണ്ടാക്കാൻ സാധിക്കുമെന്ന് പാര്‍ട്ടി പ്രത്യാശിച്ചിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു. 2024ല്‍ നടക്കാനിരിക്കുന്ന അസം, അരുണാചല്‍ പ്രദേശ്, ഒഡിഷ. ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇനി കോണ്‍ഗ്രസിനു മുന്നിലുള്ള പിടിവള്ളി. ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
എംപിമാരില്‍ പലരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക കൂടി ചെയ്തതോടെ ലോക്‌സഭാ സീറ്റുകളില്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്. പൊതുതെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കേണ്ടതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ലെന്നാണ് സൂചന. 

Eng­lish Sum­ma­ry: Con­gress became noth­ing in Hin­di heartland

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.