31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 24, 2025
March 23, 2025
March 19, 2025
March 19, 2025
March 19, 2025
March 12, 2025
March 8, 2025
March 7, 2025
March 4, 2025

ബീഹാറില്‍നിലനില്‍പ്പിനായി കോണ്‍ഗ്രസ്; നേതൃസ്ഥാനത്തേക്ക് നിരവധി പേര് പരിഗണനയില്‍

പുളിക്കല്‍ സനില്‍രാഘവന്‍
April 20, 2022 12:00 pm

അഞ്ചുസംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടികള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളും.പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറുന്ന സ്ഥിതിയില്‍ നിലനില്‍പ്പിനായുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് .ഒരു കാലത്ത് കോണ്‍ഗ്രസ് ഭരണത്തിലിരുന്ന ബീഹാറില്‍ ഇന്നു പാര്‍ട്ടി നേരിടുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ജെഡിയു-ബിജെപി സഖ്യത്തിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകിരിച്ച് മുന്നോട്ട് പോകുകയാണ്. ഇടതു പാര്‍ട്ടികളുടെ പിന്തുണയും ആര്‍ജെഡിക്ക് കരുത്തായി മാറിയിരിക്കുന്നു.

ബീഹാറില്‍ ഭരണം നടത്തുന്ന ബിജെപി മുന്നണിക്ക് എതിരേജനകീയ രോഷം ഉയരുകയാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം കോണ്‍ഗ്രസ് വ്യത്യസ്തനിലപാടിലാണ്.കോണ്‍ഗ്രസ് ദുര്‍ബലമാണ് ബീഹാറില്‍.ഇവിടെ ഒറ്റയ്ക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ആര്‍ജെഡി കോണ്‍ഗ്രസില്ലാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.അതേസമയം കോണ്‍ഗ്രസ് ആര്‍ജെഡിയുടെ നിഴലിലായത് കൊണ്ടാണ് ഇത്രയും കാലം കൊണ്ട് ദുര്‍ബലമായത് എന്നാണ് സംസ്ഥാന ഘടകം കരുതുന്നത്. ഹൈക്കമാന്‍ഡിനോട് പുതിയൊരു നേതൃത്വത്തെ തന്നെ ഉണ്ടാക്കാനാണ് ബീഹാറില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ അധ്യക്ഷന്‍ ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അതായിരിക്കുമെന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നിലവിലെ അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ രാജിവെച്ച് കഴിഞ്ഞു. നാല് വര്‍ഷത്തോളം മദന്‍ മോഹന്‍ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ കാര്യമായ നേട്ടമൊന്നും അദ്ദേഹത്തിന് പറയാനില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യം ഭരണം പിടിക്കാത്തതിന് പ്രധാന കാരണമായി വിലയിരുത്തപ്പെട്ടത് കോണ്‍ഗ്രസിന്റെ മോശം പ്രകടനമായിരുന്നു. 2015ല്‍ 27 സീറ്റ് വിജയിച്ചിരുന്ന കോണ്‍ഗ്രസിന് 2020ല്‍ 19 സീറ്റ് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഇനിയൊരു തിരിച്ചുവരവ് സംസ്ഥാനത്തില്ല എന്ന തോന്നിപ്പിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്.

മദന്‍ മോഹന്‍ ജാ നേരത്തെ രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാജിയെ കുറിച്ച് ഇതുവരെ സംസ്ഥാന സമിതി പ്രതികരിച്ചിട്ടില്ല. അടുത്ത സംസ്ഥാന അധ്യക്ഷന്‍ ജാതി സമവാക്യങ്ങളും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരിഗണിച്ചുള്ളതുമായിരിക്കും. മുസ്ലീം, ദളിത്, വിഭാഗങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഭൂമിഹാര്‍ വിഭാഗത്തിനായിരിക്കും സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നുണ്ട്. പാര്‍ട്ടിയിലേക്ക് പുതുമുഖങ്ങളെയും യുവാക്കളെയും കൊണ്ടുവരിക എന്ന പരീക്ഷണം രാഹുല്‍ നടപ്പാക്കി വരികയാണ്. ഗുജറാത്തില്‍ ഹര്‍ദിക് പട്ടേല്‍ സംസ്ഥാന സമിതിയിലെ കണ്‍വീനറാണ്. ബീഹാറില്‍ അതുപോലെ കനയ്യകുമാറിന് നല്ല സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കനയ്യകുമാറിന്റെ വരവാണ് ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം വഷളാക്കിയത്. തേജസ്വി യാദവിന്റെ കടുത്ത എതിരാളിയായിട്ടാണ് കനയ്യയെ കാണുന്നത്.നേതാവെന്ന നിലയില്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ തേജസ്വി യാദവ് അതിശക്തനാണ്. കനയ്യയെ പാര്‍ട്ടിയില്‍ എടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആര്‍ജെഡി നിര്‍ദേശിച്ചതാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ല,നിലവില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായ ശ്യാം സുന്ദര്‍ സിംഗ് ധീരജ് , . നിയമസഭാ കക്ഷി നേതാവ് അജീത് ശര്‍മയെയും നേതൃത്വത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

മുന്നോക്ക വിഭാഗത്തില്‍ നിന്ന് മറ്റൊരു പേരും പരിഗണനയിലുണ്ട്. ബ്രാഹ്മണ നേതാവായ വിജയ് ശങ്കര്‍ ദുബെ മികച്ച ചോയ്‌സാണ്. നിയമസഭയിലെ ഏറ്റവും കരുത്തേറിയ നേതാവാണ് ദുബെ. ദളിത് പേരിലേക്ക് മീരാകുമാറിനെയാണ് പരിഗണിക്കുന്നത്. രാഹുല്‍ ഈ പേര് പരിഗണിച്ചാല്‍ മീരാകുമാര്‍ സംസ്ഥാന സമിതിയെ നിയന്ത്രിക്കുന്ന ആദ്യ വനിതയാവും. രാജേഷ് കുമാര്‍, അശോക് റാം എന്നിവരാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍. മുസ്ലീം വിഭാഗത്തില്‍ നിന്ന് ഷക്കീല്‍ അഹമ്മദ് ഖാനെയാണ് പരിഗണിക്കുന്നത്.

Eng­lish Sum­ma­ry: Con­gress for sur­vival in Bihar; Sev­er­al names under con­sid­er­a­tion for leadership

You may also like this video:

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.