23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 8, 2024
September 4, 2024
February 3, 2024
January 11, 2024
January 2, 2024
November 8, 2023
August 25, 2023
August 23, 2023
August 17, 2023
August 16, 2023

വോട്ടര്‍മാര്‍ക്ക് ബിജെപി പണം വിതരണം ചെയ്തെന്ന് കോണ്‍ഗ്രസ്: സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം പിടികൂടി

Janayugom Webdesk
ഷിംല
November 12, 2022 9:17 am

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി ഹിമാചല്‍പ്രദേശില്‍ ബിജെപി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി കോണ്‍ഗ്രസ്. കഴിഞ്ഞദിവസം ഇവിടെ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. സിറ്റിംഗ് എംഎല്‍എ കൂടിയായ മുല്‍ഖ് രാജ് പ്രേമിയുടെ കടയില്‍ നിന്ന് പണം പിടികൂടിയത്. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വന്‍ കോഴവിവാദം ഉയര്‍ന്നത്. ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി 120 കോടിയിലധികം രൂപയും മദ്യവും പിടികൂടിയെന്ന് കേ­ന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഗുജറാത്തിൽ നിന്ന് 71.88 കോടി രൂപയും ഹിമാചൽപ്രദേശിൽ നിന്ന് 50.28 കോടി രൂപയുമാണ് പിടികൂടിയത്. 

ഗുജറാത്തിൽ മുന്ദ്ര തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 64 കോടി രൂപ വിലമതിക്കുന്ന കളിപ്പാട്ടങ്ങളും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. കൂടാതെ ഗുജറാത്തിൽ 66 ലക്ഷം രൂപയുടെ പണവും 3.86 കോടിയുടെ മദ്യവും 94 ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നും 1.86 കോടി വിലപിടിപ്പുള്ള ലോഹങ്ങളും പിടിച്ചെടുത്തു. ഹിമാചൽപ്രദേശിൽ 17.18 കോടി രൂപയുടെ പണവും 17.50 കോടിയുടെ മദ്യവും 1.20 കോടിയുടെ മയക്കുമരുന്നും 13.99 രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 41 ല­ക്ഷം രൂപയുടെ സൗജന്യമായി നൽകിയ വസ്തുക്കളുമാണ് പിടിച്ചെടുത്തത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പിടികൂടിയ പണത്തിനെക്കാൾ അഞ്ചിരട്ടിയാണ് ഇത്തവണ പിടികൂടിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷ­ന്‍ അറിയിച്ചു. 2017ൽ 9.03 കോടി രൂപയാണ് ഹിമാചൽപ്രദേശിൽ നിന്ന് പിടിച്ചെടുത്തത്.

ഗുജറാത്തില്‍ 2017 നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ആകെ പിടികൂടിയത് 27.21 കോടി രൂപയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തവണ 71.88 കോടി രൂപ പിടികൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ സൂക്ഷ്മ നിരീക്ഷണം തുടരുമെന്നും അതിനാൽ പിടിച്ചെടുക്കലിന്റെ കണക്കുകൾ ഇനിയും ഉയർന്നേക്കാമെന്നും കമ്മിഷൻ അറിയിച്ചു. 

Eng­lish Sum­ma­ry: Con­gress says BJP dis­trib­uted mon­ey to vot­ers: 14 lakh seized from can­di­date’s shop

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.