27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 21, 2024
July 21, 2024
July 18, 2024
July 17, 2024
July 17, 2024
July 17, 2024

മഹാരാഷ്ട്രയില്‍ ബിജെപിക്ക് എതിരെ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
July 12, 2023 12:38 pm

മഹാരാഷ്ട്രയില്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്.സംസ്ഥാനനേതാക്കളുമായി പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെ, സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ ചര്‍ച്ച നടത്തി.

സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്നു. നിയമസഭാ തെരഞ്ഞെടുപ്പിനേയും, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും നേരിടുന്നതിനായി മൂന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ പങ്കുവെച്ചതായാണ് റിപ്പോര്‍ട്ടുചര്‍ച്ചയില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തതായി വേണുഗോപാല്‍ കൂടിക്കാഴ്ചക്ക് ശേഷംപറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ മണ്ഡലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ മുതിര്‍ന്ന നേതാക്കളും തങ്ങളുടെ മണ്ഡലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. ഏതെങ്കിലും മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മാസം മുതല്‍ സംസ്ഥാനത്ത് പദയാത്ര നടത്തും. ഡിസംബറില്‍ എല്ലാ നേതാക്കളും ചേര്‍ന്ന് ബസ് യാത്ര നടത്തി എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിക്കും,അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതില്‍ എല്ലാ നേതാക്കള്‍ക്കും ഉറച്ച വിശ്വാസമുണ്ടെന്നും കെസി പറഞ്ഞു.നാല് മണിക്കൂര്‍ ഞങ്ങള്‍ ചര്‍ച്ച നടത്തി. മഹാരാഷ്ട്രയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതില്‍ എല്ലാ നേതാക്കള്‍ക്കും ഉറച്ച വിശ്വാസമുണ്ട്. മഹാരാഷ്ട്രയിലെ ഭാരത് യാത്രയെ കുറിച്ച് യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. അവിടെ അദ്ദേഹത്തിന് മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചത്,വേണുഗോപാല്‍ പറഞ്ഞു.

മഹാ വികാസ് അഘാടിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സീറ്റ് വിഭജനത്തെ കുറിച്ച് ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബിജെപി പരാജയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഇഡിയെയും പണത്തെയും ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വിഭജിക്കാനുള്ള ബിജെപി ശ്രമത്തെ ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ബിജെപിക്ക് പ്രതികൂലമാകുമെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

Eng­lish Summary:
Con­gress with strate­gies against BJP in Maharashtra

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.