21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഐ പ്രക്ഷോഭത്തിന്റെ ഭാഗമായി മണ്ഡലം തല ജാഥകള്‍

Janayugom Webdesk
തിരുവനന്തപുരം
January 14, 2022 8:24 am

കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ സിപിഐ ആരംഭിക്കുന്ന പ്രക്ഷോഭത്തിന് നാളെ തുടക്കമാകും. 15,16 തീയതികളിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വാഹനജാഥ സംഘടിപ്പിക്കും. മണ്ഡലം സെക്രട്ടറിമാർ ജാഥകൾക്ക് നേതൃത്വം നൽകും. ചില ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജാഥ ആരംഭിച്ചിരുന്നു. 17 ന് എല്ലാ മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകൾക്ക് മുന്നിൽ സിപിഐ പ്രവർത്തകർ ധർണ നടത്തും. 

തിരുവനന്തപുരത്ത് ജിപിഒക്ക് മുമ്പിലെ ധർണ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എറണാകുളത്തും കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് മലയിൻകീഴിലും ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ പാലക്കാടും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു കൊട്ടാരക്കരയിലും സത്യൻ മൊകേരി കണ്ണൂരിലും ധര്‍ണ ഉദ്ഘാടനം ചെയ്യും.
eng­lish summary;Constituency lev­el ral­lies as part of the CPI agitation
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.