23 April 2024, Tuesday

Related news

April 12, 2024
January 23, 2024
January 19, 2024
January 11, 2024
January 2, 2024
December 5, 2023
November 21, 2023
September 26, 2023
August 8, 2023
July 23, 2023

ക്രിപ്റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം; നിരോധനം ഫലപ്രദമാക്കാന്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമെന്ന് ധനമന്ത്രി

ക്രിപ്റ്റോ കറന്‍സികളെ കറന്‍സിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
Janayugom Webdesk
July 18, 2022 2:55 pm

റിസര്‍വ് ബാങ്ക് ക്രിപ്റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്സഭയില്‍ ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ക്രിപ്റ്റോകറന്‍സി നിരോധിക്കുന്നതിന് നിയമനിര്‍മാണം വേണമെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്തിട്ടുള്ളതായി ധനമന്ത്രി വ്യക്തമാക്കി. ക്രിപ്റ്റോ ഇടപാടുകള്‍ അതിരുകളില്ലാത്തതാണെന്നും ഫലപ്രദമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ക്രിപ്റ്റോ കറന്‍സി വിതരണം, വാങ്ങല്‍, വില്‍ക്കല്‍, കൈവശംവെയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴായി റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018 ഏപ്രില്‍ ആറിന് ഇറക്കിയ സര്‍ക്കുലറില്‍, വെര്‍ച്വല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനോ അവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനോ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വെര്‍ച്വല്‍ കറന്‍സികളുടെ ഇടപാടുകള്‍ക്കായി ഉപഭോക്തൃ ജാഗ്രതാ പ്രക്രിയകള്‍ തുടരാന്‍ 2021 മെയ് 31ലെ സര്‍ക്കുലറില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. പത്തുവര്‍ഷമായി ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിര്‍ദേശങ്ങളോ മുന്നറിയിപ്പുകളോ നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ധനമന്ത്രി ആര്‍ബിഐയുടെ നപടികള്‍ വിശദീകരിച്ചു.

എല്ലാ കറന്‍സികളും കേന്ദ്ര ബാങ്കുകളോ സര്‍ക്കാരുകളോ പുറത്തിറക്കേണ്ടതിനാല്‍ ക്രിപ്റ്റോ കറന്‍സികളെ കറന്‍സിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. കറന്‍സികളുടെ മൂല്യം ധനനയം നിയമപരമായ അംഗീകാരം എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍, ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം ഊഹക്കച്ചവടങ്ങളിലും ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷകളിലും മാത്രം അധിഷ്ഠിതമാണെന്നും ആര്‍ബിഐ നിരീക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെ പണവും ധനപരവുമായ സ്ഥിരതയെ ബാധിക്കുമെന്നുമാണ് ആര്‍ബിഐയുടെ നിലപാടെന്നും ധനമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry; Con­trol over cryp­tocur­ren­cy; The Finance Min­is­ter has asked for inter­na­tion­al coop­er­a­tion to make the ban effective

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.