കത്ത് വവാദത്തിന്റെ പേര് താന്‍ രാജി വയ്ക്കേണ്ടതില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളടുത്തോളം മേയര്‍ സ്ഥാനത്ത് തന്നെ തുടരുമെന്നും മേയര്‍ പ്രതികരിച്ചു. കത്ത് വിവാദത്തിലെ ഏത് അന്വേഷണത്തോടും സഹകരിക്കും. മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം നിയമവശം അനുസരിച്ച് തീരുമാനിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
നഗരസഭയ്ക്ക് മുന്നിലെ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ മേയര്‍ വിമര്‍ശിച്ചു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍ പെട്ടി കൊണ്ടുവന്ന സംഭവത്തില്‍, ബിജെപിയിലേക്കുള്ള കോണ്‍ഗ്രസിന്റെ യാത്രാ പെട്ടിയാണോ അതെന്ന് മേയര്‍ ചോദിച്ചു.
ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തിലാണ് മഹിളാ കോണ്‍ഗ്രസ് നഗരസഭാ പ്രതിഷേധം നടത്തിയത്. ‘കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ’ എന്നെഴുതിയ പോസ്റ്റര്‍ പതിച്ച പെട്ടിയുമായാണ് ജെബിമേത്തര്‍ എത്തിയത്. ഇത് വിവാദമായിരുന്നു. എന്നാൽ കട്ട പണവുമായി പോകാനാണ് മഹിളാ കോൺഗ്രസ് പെട്ടി സമർപ്പിക്കുന്നതെന്നും ഇതിൽ അധിക്ഷേപമില്ലായെന്നുമാണ് ജെബി മേത്തറുടെ പ്രതികരണം.
English Summary: coorporation protest, mayor response
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.